വിഴിഞ്ഞത്ത് പിണറായിക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ജയ്വിളി;വേദിയില്‍ ക്ഷുഭിതനായി സഖാവ്
വിഴിഞ്ഞത്ത് പിണറായി വിജയന് മുന്നില്‍ ഉമ്മന്‍ ചാണ്ടിക്ക് ജയ്വിളി. അണികളല്ല കുഞ്ഞൂഞ്ഞിനെ നെഞ്ചേറ്റിയ കടലിന്റെ മക്കളാണ് ജയ്വിളിച്ചത്. ഇതോടെ പിണറായി വിജയന് സഖാവ് കട്ടക്കലിപ്പില്‍ കലിതുള്ളി നില്ക്കുന്നു. തന്റെ തലയ്ക്ക് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി. വിഴിഞ്ഞം തന്റെ ക്രെഡിറ്റിലാക്കാന്‍ നോക്കുമ്ബോഴും ഉയരുന്നത് ഉമ്മന്‍ ചാണ്ടിയുടെ പേര്. വിഴിഞ്ഞം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഈ അവസരത്തില്‍ ഉമ്മന്‍ ചാണ്ടിയെ ഓര്‍ക്കാതെ കടന്ന് പോകാന്‍ കഴിയില്ല. കാരണം വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി അദ്ദേഹം നടത്തിയ നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. വിഴിഞ്ഞത്തിന്റെ പേരില്‍ കുറച്ചൊന്നുമല്ല പിണറായി കൂട്ടര് അദ്ദേഹത്തെ വേട്ടയാടിയത്. വര്‍ഷങ്ങള്‍ക്ക് മുന്നേ സാധ്യമാകേണ്ട ഒരു പദ്ധതിയുടെ കടയ്ക്കല്‍ അന്ന് കത്തിവെച്ചവരാണ് ഇന്ന് വിഴിഞ്ഞം പൊന്‍തൂവലെന്ന് തള്ളുന്നത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 2000 കണ്ടെയ്നറുമായി ആദ്യ ചരക്ക് കപ്പല്‍ എത്തിയതിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വികസന കാഴ്ചപ്പാടും നിശ്ചയ ദാര്‍ഢ്യവും ആണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. പല തരത്തില്‍ ഉടക്കും പാരകളും കൊണ്ട് പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി. ഒരുപാട് വൈതരണികളെ മറികടന്നാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തുറമുഖ നിര്‍മ്മാണത്തിനായി ടെന്‍ഡര്‍ വിളിച്ച ഘട്ടത്തില്‍ ഒരു കമ്ബനി പോലും ടെന്‍ഡര്‍ രേഖ സമര്‍പ്പിക്കാതിരുന്നിട്ടും ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിലാണ് അദാനി ഗ്രൂപ്പിനെ കൊണ്ടുവരാന്‍ കഴിഞ്ഞത്. ഇന്നിപ്പോള്‍ പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് തുറമുഖ പണി തീര്‍ത്ത് കപ്പല്‍ വന്നതെന്ന് അവകാശവാദം ഉന്നയിക്കുമ്ബോഴും ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല. 2015 ഡിസംബര്‍ 5ന് പദ്ധതിക്ക് തറക്കല്ലിടുകയും വലിയ കോലാഹങ്ങളില്ലാതെ 250 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കുകയും ചെയ്തത് യുഡിഎഫ് സര്‍ക്കാരായിരുന്നു. തറക്കല്ലിട്ട് ഒമ്ബത് കൊല്ലത്തിന് ശേഷമാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായത് എന്നതാണ് വസ്തുത.
വിഴിഞ്ഞത്തിന്റെ മുഴുവനായും വിഴുങ്ങാന്‍ നില്ക്കുന്ന പിണറായിയോട് രാഷ്ട്രീയ മര്യാദ എന്നൊന്നുണ്ടേല് ഈ പദ്ധതിയ്ക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് താങ്കള്‍ പറയണം. 6000 കോടിയുടെ അഴിമതിയെന്നും പറഞ്ഞ് സഖാക്കളെ ഉമ്മന്‍ ചാണ്ടിക്കെതിരെ സമരത്തിന് ഇറക്കിയത് പിണറായി ആയിരുന്നു. ഇന്ന് വിഴിഞ്ഞം വികസനമാണത്രെ. കോണ്‍ഗ്രസില്‍ നിന്ന് പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം വരുന്നുണ്ട്.
പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി.
പുതുചരിത്രം പിറന്നു.
2015 ഡിസംബര്‍ 5 ന് തറക്കല്ലിട്ട പദ്ധതി.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് അഴിമതിയാണ് എന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. ‘കടല്‍ക്കൊള്ള’ എന്ന് എഴുതിയത് സി.പി.എം മുഖപത്രമായ ദേശാഭിമാനി. അന്ന് ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവര്‍ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ്.
വിഴിഞ്ഞം യു.ഡി.എഫ് കുഞ്ഞാണ്. അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണ്. ഓര്‍മ്മകളെ ആട്ടിപായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്. അവര്‍ക്ക് വേണ്ടി ഇത് ഇവിടെകിടന്നോട്ടെ.
കേരളത്തിന്റെ വികസനത്തിന്റെ മുഖമായി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എം.പി. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രവര്‍ത്തിച്ച യു.ഡി.എഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കടല്‍ക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയന് ഇന്നിപ്പോള്‍ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകും. കൊച്ചി മെട്രോ,കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമായപ്പോഴും യു.ഡി.എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സര്‍ക്കാരിന്റെ അല്‍പ്പത്തരം പ്രകടമായെന്നും സുധാകരന് തുറന്നടിച്ചു.
എട്ടുവര്‍ഷം മുമ്ബ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് നയിച്ച സിപിഎമ്മും ഇടതുമുന്നണിയും സര്‍വശക്തിയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച പദ്ധതിയെയാണ് ഇപ്പോള്‍ ഈവിധം വാഴ്ത്തിപ്പാടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ സങ്കുചിത കാഴ്ചപ്പാടുകളും നിലപാടില്ലായ്മയും നിമിത്തം അരനൂറ്റാണ്ട് നീണ്ടുപോയ പദ്ധതിയാണ് ഇന്നിപ്പോള്‍ ട്രാക്കിലേക്ക് നീങ്ങുന്നത്. ‘സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പൊതുമേഖലയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട വിഴിഞ്ഞം തുറമുഖ പദ്ധതിയെ കോര്‍പ്പറേറ്റ് കമ്ബനിക്ക് തീറെഴുതിയതിന് പിന്നിലെ അണിയറ രഹസ്യം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നു. ഉമ്മന്‍ ചാണ്ടിയും നരേന്ദ്രമോദിയും കൈകോര്‍ത്ത തീവെട്ടിക്കൊള്ളയുടെ പിന്നിലെ ലക്ഷ്യം 5000 കോടി രൂപ വിലമതിക്കുന്ന ഭൂമി’ ഇങ്ങനെ നട്ടാല്‍ കുരുക്കാത്ത കുറെ നുണകളായിരുന്നു അന്ന് പ്രചരിപ്പിച്ചത്. ഈ ആരോപണത്തിന് ഒറ്റവാക്കിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി, ‘വിഴിഞ്ഞം പദ്ധതിയുടെ ആകെ തുക 6000 കോടി മാത്രമാണ്. അതില്‍ നിന്ന് 5000 കോടി അഴിമതി നടക്കുമോ എന്ന് നിങ്ങള്‍ ആലോചിക്കുക’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയില്‍ സിഎജിയും മറ്റും ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ കമ്മിഷന് പക്ഷെ മുന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ക്ലീന്‍ചിറ്റ് നല്‍കുകയാണ് ഉണ്ടായത്. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ല എന്നായിരുന്നു കമ്മിഷന്റെ കണ്ടെത്തല്‍. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാം എന്നുതന്നെ കമ്മിഷന് വിധിയെഴുതി. ഇതോടെ 5000 കോടിയുടേത് അടക്കം അഴിമതിക്കഥയെല്ലാം ആവിയായി. 1000 ദിവസം കൊണ്ട് ഒന്നാംഘട്ടം പൂര്‍ത്തിയാക്കണമെന്ന ഉറപ്പ് പക്ഷെ പാലിക്കപ്പെട്ടില്ലെന്ന് മാത്രം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത വികസന കാഴ്ചപ്പാടിന്റെ പൊന്‍തൂവലായി വിഴിഞ്ഞത്തെ വിശേഷിപ്പിച്ച് ഇന്നും ദേശാഭിമാനി മുഖപ്രസംഗം എഴുതുമ്ബോള്‍ പദ്ധതിയെ തുരങ്കം വയ്ക്കാന്‍ ശ്രമിച്ചവരെ കൂടി ഓര്‍ക്കണമെന്ന് മാത്രം.