ത്രില്ലറില്‍ കാനഡ വീണു, കോപ്പയില്‍ ഉറുഗ്വെ മൂന്നാം സ്ഥാനക്കാര്‍
			    	    കാനഡയ്ക്കും ചരിത്ര വിജയത്തിനും ഇടയിലെ വിലങ്ങു തടി ആ മനുഷ്യനായിരുന്നു. ലൂയീസ് സുവാരസ്. ത്രില്ലര്‍ പോരില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വെ മൂന്നാം സ്ഥാനം സ്വന്തമാക്കി മടങ്ങി.
നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ടാം ഗോള്‍ അടിച്ച് കാനഡ ചരിത്ര വിജയത്തിലേക്ക് നീണ്ട ഘട്ടത്തിലാണ് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി സുവാരസ് ഇഞ്ച്വറി സമയത്ത് സമനില ഗോള്‍ അടിച്ച് അവരുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത്. മത്സരം നിശ്ചിത സമയത്ത് 2-2നു സമനിലയില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4നു ഉറുഗ്വെ വിജയം പിടിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം അസാമാന്യ മികവോടെ കളിച്ച കാനഡയെ സംബന്ധിച്ച് നാലാം സ്ഥാനം വലിയ കാര്യമാണ്.
			    					        
								    
								    











