പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോള്‍ തന്നെ നുറുദ്ദീന് അപകടം മണത്തു ; രണ്ടാമത്തെ വരവില്‍ പ്രദേശമൊന്നാകെ തൂത്തുവാരി.
പുത്തുമല ദുരന്തമുണ്ടായപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ മരവിച്ച് നില്‍ക്കുന്നവർക്കിടയിലും അതിജീവനത്തിന്റെ അവസാന വാക്കായിരുന്നു നുറുദ്ദീൻ. ഇന്ന് മുണ്ടക്കൈ വാർഡിലെ മെമ്ബറാണ് അദ്ദേഹം. മണിക്കൂറുകള്‍ക്ക് മുൻപ് വരെ കണ്ട് മടങ്ങിയ പ്രിയപ്പെട്ടവരുടെ മരവിച്ച ശരീരങ്ങള്‍ കണ്ട് നെഞ്ച് പൊട്ടുമ്ബോഴും കയ്യും മെയ്യും മറന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് നുറുദ്ദീനും പങ്കുച്ചേരുന്നത്.
പ്രകൃതിയുടെ ഓരോ ചെറിയ മാറ്റങ്ങളെ പോലും ഏറെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നയാളാണ് മെമ്ബാറായ അദ്ദേഹം. പുഴയിലെ വെള്ളത്തിന്റെ നിറം മാറിയപ്പോള്‍ തന്നെ നുറുദ്ദീന് അപകടം മണത്തു. ഉടനെ വാട്സ്ആപ്പ് ഗ്രൂപ്പായ ഗ്രൂപ്പിലൊക്കെ മുന്നറിയിപ്പ് സന്ദേശം അയച്ചു. പുഴ വക്കിലാണെന്നും എല്ലാവരും നിർദേശങ്ങള്‍ പാലിച്ച് മാറാൻ തയ്യാറാകണമെന്ന സന്ദേശത്തിന് മഴ കുറഞ്ഞു മെമ്ബറേ എന്നായിരുന്നു പലരുടെയും മറുപടി.
പുലർച്ചെ ഒന്നരയോടെയാണ് പ്രകൃതിയുടെ ആ മാറ്റം ഉണ്ടായത്. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു. രാത്രി എന്തെങ്കിലും സംഭവിച്ചാലോ എന്നുകരുതി നുറുദ്ദീൻ രാത്രി വൈകിയും മേപ്പാടിയില്‍ തുടരുകയായിരുന്നു. ഫ്ലൈറ്റ് വരുമ്ബോഴുള്ള ശബ്ദമാണ് കേട്ടത്. എന്നാല്‍ രണ്ടാമത്തെ വരവില്‍ പ്രദേശമൊന്നാകെ തൂത്തുവാരിയെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ ശക്തി കൂടിയതോടെ ഭാര്യം മക്കളും ഭയന്ന് വിളിച്ച് കരഞ്ഞെങ്കിലും നുറുദ്ദീൻ നാടിനും നാട്ടുകാർക്കുമായി മേപ്പാടിയില്‍ തങ്ങി. എന്നാല്‍ ഇന്ന് ആ നാടില്ല, വീടുകളും കടകളും റോഡും പാലവുമൊക്കെ ഉണ്ടായിരുന്നോയെന്ന് പോലും വിശ്വസിക്കാനാവത്ത വിധം ചൂരല്‍മലയെയും മുണ്ടക്കൈയെയും ഉരുളെടുത്ത് കഴിഞ്ഞു.
ഒരുപാട് മൃതദേഹങ്ങള്‍ മണ്ണിനടിയിലുണ്ടെന്നും അതെടുക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എനിക്കറിയാവുന്ന കുടുംബങ്ങളെ ആളുകളില്‍ പലരെയും കണ്ടെത്താനായിട്ടില്ലെന്നും ഇതര സംസ്ഥാന തൊഴിലാളികളിലേറെ പേരും താമസിക്കുന്നയിടമായിരുന്നു ഇവിടെ. അവർ ശരിയായ വിവരങ്ങള്‍ തന്റെ പക്കല്‍ ഇല്ലെന്നും നുറുദ്ദീൻ നിസഹായനായി പറയുന്നു. ക്യാമ്ബിലെത്തി കാര്യങ്ങള്‍ നോക്കി, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷമാകും വീട്ടിലേക്കുള്ള നുറുദ്ദീന്റെ മടക്കം.
വീടുകള്‍ക്കുള്ളില്‍ കുറേ പേർ കുടുങ്ങിക്കിടക്കുന്നു. മരിച്ചവരും ജീവനോടെയും ആളുകളുണ്ട്. രക്ഷപെട്ടവർ തന്നെ രക്ഷാപ്രവർത്തനം നടത്തുന്നു. ഞങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നറിയില്ല. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിലവിളിക്കുകയാണ്. ‘എത്രയും പെട്ടെന്ന് ഹെലികോപ്റ്റർ ഇവിടെയെത്തിയാല്‍ കുറേപ്പേരെ രക്ഷപെടുത്താം. വീടുകളില്‍ നിന്നെല്ലാം ഇപ്പോഴും കരച്ചില് കേള്‍ക്കാം. വലിയ പാറകള്‍ വന്ന് വീടിന് മുകളില്‍ വീണിരിക്കുകയാണ്. അവിടെയുള്ള പലര്‍ക്കും ജീവനുണ്ട്. അവര്‍ നിലവിളിച്ചിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഞാനുള്‍പ്പെടെ നൂറ്റമ്ബത് പേരെങ്കിലും ഇവിടെ കിടുങ്ങിക്കിടക്കുകയാണ്. എത്രയും പെട്ടെന്ന് ഹെലികോപ്ടര്‍ എത്തണം. ഞങ്ങളെ രക്ഷിക്കണം,”എന്നായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയ സമയം നൂറുദ്ദീൻ, പ്രതികരിച്ചിരുന്നത്.
മുണ്ടക്കല്‍ കുടങ്ങിയ 250 പേരെയും പുഴ കടത്തി ക്യാംപിലെത്തിച്ചു. പതിനെട്ടോളം മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്. അത് താല്‍ക്കാലികമായി നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുമൃതദേഹങ്ങള് മണ്ണിനടിയില്‍ കിടപ്പുണ്ട്. അതെടുക്കാൻ സാധിച്ചിട്ടില്ല. എനിക്കറിയാവുന്ന രണ്ടുകുടുംബങ്ങളിലെ ആളുകള്‍ മണ്ണിനടിയിലാണ് അവരെയും പുറത്തെടുക്കാനായിട്ടില്ല. അതിഥി തൊഴിലാളികള്‍ കണ്ടമാനം പോയിട്ടുണ്ട്. അവരെക്കുറിച്ചുള്ള ശരിയായ വിവരം എന്റെ കയ്യില്‍ ഇല്ല” – നൂറുദ്ദീൻ പറഞ്ഞു.
250 വീടുകളാണ് മുണ്ടക്കൈയിലുള്ളത്. ഇതില്‍ 150 വീടുകള്‍ തകർന്നു. ചൂരല്‍മലയില്‍ ഏകദേശം 300 വീടുകളില്‍ നൂറെണ്ണവും ഉരുള്‍പൊട്ടലില്‍ തകർന്നിട്ടുണ്ട്. മുണ്ടക്കൈയില്‍ ഹാരിസണില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ലയത്തിലുള്ളവരും അപകടത്തില്‍ പെട്ടിട്ടുണ്ട്. രണ്ടുലൈനിലായി 12 മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടും നിശേഷം തകർന്ന നിലയിലാണ്. മുണ്ടക്കല്‍ നിന്നു രക്ഷപ്പെടുത്താനുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയിയ ശേഷമായിരുന്നു നൂറുദ്ദീന്റെ മടക്കം.