”ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കൂ…”;വയനാട്ടിലെ ഉരുള്‍പൊട്ടലിനു പിന്നാലെ വീണ്ടും ചര്‍ച്ചയായി മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിലൊന്നായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുള്‍പൊട്ടല്‍. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി പ്രകൃതിയുടെ കലിതുള്ളലില്‍ ജീവൻ നഷ്ടമായവരുടെ സംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്.
വനമേഖലയിലെ കൈയേറ്റവും അനധികൃത കെട്ടിട നിർമാണവും പ്രകൃതിചൂഷണവുമെല്ലാം ഈ ദുരന്തത്തിനു പിന്നിലുണ്ട്. ഈ ദാരുണസംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ദേശീയമാധ്യമങ്ങളിലും പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകള്‍ ചർച്ചയാവുകയാണ്.
പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.
ഇതിനുപിന്നാലെയാണ് 2020 ഓഗസ്റ്റ് ആറിന് പെട്ടിമുടി ദുരന്തത്തിന് കേരളം സാക്ഷിയാകുന്നത്. 66 പേരുടെ ജീവനാണ് പെട്ടിമുടി ദുരന്തത്തില്‍ നഷ്ടമായത്. ഈ ദുരന്തത്തെ തുടർന്ന് മാധവ് ഗാഡ്ഗില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
‘എന്നെ തള്ളി പറഞ്ഞവർ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കൂ,’ എന്നയിരുന്നു ഗാഡ്ഗിലിന്റെ പ്രതികരണം.നിലവില്‍ ഗാഡ്ഗിലിന്റെ ഈ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്.അതേസമയം പുത്തുമല ദുരന്തം അഞ്ച് വർഷത്തോടടുക്കാൻ ഒരാഴ്ച ബാക്കിനില്‍ക്കേയാണ് വയനാട്ടില്‍ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്.
എന്നാല്‍, കേരളത്തില്‍ ഏതെങ്കിലും പ്രകൃതി ദുരന്തം നടന്നാല്‍ ഗാഡ്ഗിലിന്റെ വാക്കുകള്‍ ചർച്ചയാക്കുന്നത് ശരിയല്ലെന്നും പരിസ്ഥിതി ദുരന്തങ്ങളുടെയെല്ലാം മൂല കാരണം പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നതിനാലാണെന്ന പ്രചരണം തെറ്റാണെന്നും ചിലർ വാദിക്കുന്നു. ആഗോളതാപനവും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവുമാണ് ഇതിനുപിന്നില്‍. ഇതൊന്നും മലയാളിയുടെ സംഭാവനയോ, കൈയില്‍ നില്ക്കുന്ന കാര്യമോ അല്ലെന്നും ഇവർ വ്യക്തമാക്കുന്നു.
ഗാഡ്ഗില്‍ റിപ്പോർട്ടില്‍ പറയുന്ന പരിസ്ഥിതി ലോല മേഖലകളില്‍ നിരോധിക്കേണ്ട പ്രവർത്തനങ്ങള്‍ ഉങ്ങനെയാണ്:
2018 ഓഗസ്റ്റില്‍ കേരളം നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ ആടിയുലഞ്ഞപ്പോഴും ഉപദേശ നിർദേശങ്ങളുമായി ഗാഡ്ഗില്‍ രംഗത്തെത്തിയിരുന്നു. ഏറ്റവും ദൗർഭാഗ്യകരമായ ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചതെന്നും ഇതു മറികടക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികള്‍ സംസ്ഥാന സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.