ഷാര്ജയില് സ്കൂളിന്റെ മേല്ക്കൂര നിലംപതിച്ചു ; രണ്ട് തൊഴിലാളികള് മരിച്ചു
Posted On September 9, 2024
0
277 Views
കല്ബ നഗരത്തില് സ്കൂള് നിര്മ്മാണ സ്ഥലത്തുണ്ടായ അപകടത്തില് രണ്ട് തൊഴിലാളികള് മരിക്കുകയും മൂന്നു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു.
സ്കൂളിന്റെ മേല്ക്കൂര നിലംപതിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തെ കുറിച്ച് റിപ്പോര്ട്ട് ലഭിച്ചതിനെ തുടര്ന്ന് റെസ്പോണ്സ് ടീമുകള് ഉടന് സ്ഥലത്തെത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു തൊഴിലാളികളുടെ മൃതദേഹം അപകട സ്ഥലത്തു നിന്ന് മാറ്റി.












