ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്‍

രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തിൽ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികൾക്കും ആശംസകൾ അറിയിച്ച് അമീർ ശൈഖ് മിഷൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ദൈവം എല്ലാവരെയും സംരക്ഷിക്കട്ടെ, ഈ രണ്ട് പ്രിയപ്പെട്ട സന്ദർഭങ്ങളിൽ പൗരന്മാർ കാണിച്ച സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രകടനങ്ങൾ ശ്രദ്ധേയമാണ്. മാതൃഭൂമിയോടുള്ള അവരുടെ വിശ്വസ്തതയും ആദരവും പ്രകടിപ്പിക്കുന്ന ഉയർന്ന ദേശീയ ചിന്തയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുൾപ്പെടെയുള്ള സുരക്ഷ ഏജൻസികൾ നടത്തിയ എല്ലാ മഹത്തായ പ്രയത്നങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ആഘോഷങ്ങൾക്കായി മറ്റ് ഔദ്യോഗിക ഏജൻസികൾ നടത്തിയ ഒരുക്കങ്ങളെയും അമീർ പ്രശംസിച്ചു.