ദുബൈ – ഷാർജാ റൂട്ടിൽ ബസ് സർവീസ് പ്രഖ്യാപിച്ച് ആർ ടി എ

ദുബൈയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി ബസ് സർവീസുകൾ പ്രഖ്യാപിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബസുകളുടെ യാത്ര സമയം,റൂട്ടുകൾ അടക്കമുള്ള വിശദ വിവരങ്ങൾ കഴിഞ്ഞ ദിവസം അധികൃതർ പുറത്ത് വിട്ടിരുന്നു.
ദുബൈയിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെയും ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് സർവീസ് നടത്തുക. ഇ-308 എന്ന് പേരിട്ടിരിക്കുന്ന ബസുകളിലൂടെ പുലർച്ചെ 5 മണി മുതൽ രാത്രി 11.30 വരെ യാത്ര ചെയ്യാം. ഓരോ 30 മിനിറ്റിലും ഒരു ബസ് എന്ന നിലയിൽ സർവീസ് നടത്തുക. 12 ദിർഹമാണ് ഒരു വശത്തേക്കുള്ള യാത്രാനിരക്ക്.
പുതിയ ബസ് സർവീസിലൂടെ ദുബൈ – ഷാർജാ റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരമാകും എന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് പുറമെ വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ടാണ് അധികൃതർ ഇത്തരമൊരു പദ്ധതി നടപ്പിലാകുന്നത്. പൊതു നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.