പോരാട്ടം നടത്തേണ്ടത് ഭരിക്കുന്നവരുടെ തെറ്റായ നയങ്ങൾക്കെതിരെയാണ്; സ്വന്തം രാജ്യത്തിനെതിരെ നിലപാട് എടുക്കുന്ന വിഡ്ഢിയാണോ രാഹുൽ ഗാന്ധി??

ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായ ആരോപണമാണ് കോൺഗ്രസ്സ് നേതാവും, പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ ഒരു അണുബോംബുണ്ടെന്ന് പറയുകയാണ് രാഹുല്‍ ഗാന്ധി. താന്‍ ഈ അണുബോംബ് പൊട്ടിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ബാക്കിയുണ്ടാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് മോഷ്ടിക്കുകയാണ്. അത് ബിജെപിക്ക് വേണ്ടിയാണ് മോഷ്ടിക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആ സംശയം വര്‍ധിച്ചു. എനിക്ക് തെളിവ് ലഭിച്ചു. മഹാരാഷ്ട്രയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഒരുകോടി വോട്ടര്‍മാര്‍ കൂടിയിട്ടുണ്ടെന്നും, ഇപ്പോൾ ഞങ്ങളുടെ കയ്യിലുള്ള അണുബോംബ് പൊട്ടിച്ചാല്‍ പിന്നെ ഇന്ത്യയില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ തന്നെ കഴിയില്ല എന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ക്രിക്കറ്റ് കളിക്കിടയിൽ ആളുകളെ പറ്റിക്കുന്ന അമ്പയറെപ്പോലെയാണെന്നും 2017ലും 2022ലും, ഗുജറാത്തിൽ കോൺഗ്രസിനെ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി ഈയിടെ പറഞ്ഞിരുന്നു.
വാസ്തവത്തിൽ വേറെ ഏതെങ്കിലും നേതാവാണ് ഇത് പറഞ്ഞതെങ്കിൽ ആളുകൾ കുറച്ചെങ്കിലും ശ്രദ്ധിച്ചേനെ. എന്നാൽ ഇദ്ദേഹം ഓരോ ദിവസം കഴിയുന്തോറും പഴയതിലും മോശം അവസ്ഥയിലേക്ക് പോയ്കൊണ്ടിരിക്കുന്ന ഒരു നേതാവാണ്. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടാനാണ് ധൈര്യം കാണിക്കേണ്ടത്. അല്ലാതെ മൈക്കിലൂടെ വിളിച്ച് പറഞ്ഞ്, എതിരാളികൾക്ക് പ്രതിരോധിക്കാനുള്ള സമയം കൊടുക്കുകയല്ല വേണ്ടത്.
ഗുജറാത്തിൽ കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ബിജെപിക്ക് ഇലക്ഷൻ കമ്മീഷന്റെ ആവശ്യമില്ലെന്ന് സാധാരണ കോൺഗ്രസ്സ് പ്രവര്ത്തകന് പോലും അറിയാം. വെറുതെ കറങ്ങി നടന്ന്, പഴയ പോലെ കൃഷിക്കാരുടെ വീട്ടിൽ പോയി ചപ്പാത്തി തിന്നാലും, ഗോതമ്പ് ചാക്കെടുത്ത് തലയിൽ വെച്ചാലും വോട്ടു വീഴില്ല.
ഇത് കൂടാതെ ഇപ്പോൾ ഡോണൾഡ് ട്രംപിന്റെ ‘ഡെഡ് ഇക്കോണമി’ വാദം ഏറ്റുപിടിച്ചത്തിലും രാഹുൽ ഗാന്ധിക്ക് തിരിച്ചടിയാണ് ഉണ്ടായത്. പാർട്ടി നേതാക്കളും സഖ്യകക്ഷി നേതാക്കളും ട്രംപിന്റെ വാദത്തെ തള്ളി രംഗത്തെത്തിയതോടെ രാഹുൽ ഒറ്റപ്പെട്ടുപോയി. ശശി തരൂർ, രാജീവ് ശുക്ല, ശിവസേന ഉദ്ധവ് വിഭാഗം നേതാക്കൾ തുടങ്ങിയവരാണ് ട്രംപിനെ തള്ളി രംഗത്തെത്തിയത്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മരിച്ച സമ്പദ്വ്യവസ്ഥ ആണെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്. ട്രംപിന്റെ വാദം ശരിയാണെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒഴികെ ബാക്കിയെല്ലാവർക്കും നമ്മുടേത് ഒരു മരിച്ച സമ്പദ്വ്യവസ്ഥയാണെന്ന് അറിയാമെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ട്രംപ് സത്യമാണ് പറഞ്ഞതെന്നും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബിജെപി തീർത്തുകളഞ്ഞെന്നും രാഹുൽ പറഞ്ഞിരുന്നു.
ഇപ്പോൾ വിവരമുള്ള മറ്റു നേതാക്കളെല്ലാം ട്രംപിന്റെ പ്രസ്താവനയെ തള്ളിപ്പറയുകയാണ്.
ശരിക്കും വിഡ്ഢികളെപോലെയാണ് പലപ്പോളും രാഹുൽ ഗാന്ധി പെരുമാറുന്നത്. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത്, ഇന്ത്യക്ക് വിമാനങ്ങൾ നഷ്ടമായെന്ന് പറഞ്ഞ ഏക നേതാവും ഇദ്ദേഹമാണ്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ, അതായത് ബിജെപിയുടെ തെറ്റായ നയങ്ങളെയാണ് എതിർക്കേണ്ടതും ചോദ്യം ചെയ്യേണ്ടതും . അല്ലാതെ ഇന്ത്യ എന്ന രാജ്യത്തിന് എതിരായല്ല നിലപാടുകൾ എടുക്കേണ്ടത്. അച്ഛനും അമ്മൂമ്മയും ഒക്കെ രക്തസാക്ഷികൾ ആയത് കൊണ്ട് മാത്രം ഒരു രാഷ്ട്രീയക്കാരൻ ആകാൻ യോഗ്യത ഇല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് രാഹുൽ ഗാന്ധി.
ട്രംപിന്റെ വാദത്തെ പിന്തുണച്ച രാഹുലിനെതിരെ ബിജെപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടി പരിശ്രമിക്കുന്ന, 140 കോടി ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവന എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്.