ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി കൊടുത്ത അച്ചാറിന്റെ കുപ്പിയിൽ എംഡിഎംഎ
പ്രവാസികളെ…. ശ്രദ്ധിക്കണേ പെട്ടുപോയാൽ നിങ്ങൾക്ക് മാത്രമാണ് നഷ്ടം

ഗൾഫിലേക്ക് പോകുന്നവരും അവിടെ നിന്ന് വരുന്നവരും കൂട്ടുകാർ കൊടുത്തുത്തയാക്കുന്ന സമ്മാനങ്ങൾ എത്തിച്ചു കൊടുക്കുക എന്നത് പതിവുള്ള കാര്യമാണ് …..പരസപരം ഒരു മടിയും കൂടാതെ അവരത് ചെയ്യാറുമുണ്ട് ….എന്നാൽ അതിൽ ഒളിപ്പിച്ചു വെച്ച ചതി ഒരു യുവാവിന്റെ ജീവിതം തകർക്കാൻ പോന്നതായിരുന്നു എന്ന പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോ അതും അയൽവാസി തന്നെ ചതിച്ചു എന്ന പറയുമ്പോൾ
ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി കൊടുത്ത അച്ചാറിന്റെ കുപ്പിയിൽ കണ്ടെത്തിയത് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് . സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ്ചെയ്തു. കുളംബസാറിലെ പി. ജിസിൻ , കെ.പി. അർഷദ് , ചക്കരക്കല്ലിലെ കെ.കെ. ശ്രീലാൽ എന്നിവരാണ് പിടിയിലായത്.
വീട്ടുകാരുടെ ജാഗ്രതയാണ് സൗദി അറേബ്യയിലേക്ക് പോകാനിരുന്ന യുവാവിന് രക്ഷയായത്. 0.26 ഗ്രാം എംഡിഎംഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ളാസ്റ്റിക് കവറിലാക്കി അച്ചാറിനൊപ്പം കുപ്പിയിൽ ഒളിപ്പിച്ച് കണയന്നൂരിലെ മിഥിലാജിനെ അയൽവാസി ഏല്പിക്കുകയായിരുന്നു. ഗൾഫിൽ മറ്റൊരാൾക്ക് കൊടുക്കാനെന്ന് പറഞ്ഞാണ് കൈമാറിയത്.
ബുധനാഴ്ച രാത്രി അയൽവാസിയായ ജിസിനാണ് മിഥിലാജിന്റെ ഭാര്യവീട്ടിൽ എത്തി പാഴ്സൽ നൽകിയത്. മിഥിലാജിന്റെ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വഹീമിന് കൊടുക്കാൻ ശ്രീലാൽ തന്നതാണെന്ന് പറഞ്ഞാണ് ഇതേൽപ്പിച്ചത്. ചിപ്സ് ഉൾപ്പെടെയുള്ള ബേക്കറിസാധനങ്ങളും പാഴ്സലിൽ ഉണ്ടായിരുന്നു. മിഥിലാജിന്റെ ഭാര്യാപിതാവ് വി.കെ. അമീർ പൊതിതുറന്ന് പരിശോധിച്ചപ്പോൾ അച്ചാറിന്റെ കുപ്പിയുടെ ലേബൽ പൊളിഞ്ഞനിലയിൽ കണ്ടു. അച്ചാർ മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ചപ്പോൾ കുപ്പിക്കുള്ളിൽ ചെറിയ പ്ലാസ്റ്റിക് കവറും അതിൽ വെള്ളനിറമുള്ള വസ്തുവും പച്ചമൂടിയുള്ള ചെറിയ കുപ്പിയും കണ്ടു. ഇതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചക്കരക്കല്ല് ഇൻസ്പെക്ടർ എൻ.പി. ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പിടികൂടിയത്. മൂന്നുമാസം മുമ്പ് ഗൾഫിൽനിന്നുവന്ന മിഥിലാജ് വെള്ളിയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു.കൂടെ ജോലിചെയ്യുന്ന വഹീം രണ്ടുദിവസംമുൻപ് വിളിച്ച് ബേക്കറിസാധനങ്ങൾ അടങ്ങിയ പാഴ്സൽ സുഹൃത്ത് ശ്രീലാൽ, ജിസിന്റെ കൈയിൽ കൊടുത്തയച്ചിട്ടുണ്ടെന്നും വരുമ്പോൾ എടുക്കണമെന്നും അറിയിച്ചിരുന്നുവെന്ന് മിഥിലാജ് പോലീസിനോട് പറഞ്ഞു.
അപ്പോ പ്രവാസികളോടാണ് എത്ര അടുപ്പം ഉണ്ടെന്ന് പറഞ്ഞാലും എത്ര വിശ്വാസം ആണെന്ന് പറഞ്ഞാലും മറ്റുള്ളവർ തന്നവിടുന്ന സാധനങ്ങൾ എന്താണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കൂടെ കൂട്ടുക …..പെട്ടുപോയാൽ കൂടെ നില്ക്കാൻ സ്വന്തം കുടുംബം അല്ലാതെ രക്ഷിക്കാൻ മറ്റാരും ഉണ്ടാവില്ല …..
.