യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി

സൗദി അറേബ്യയുടെ ‘മാസം’ പദ്ധതിയുടെ ഭാഗമായി യെമനിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 828 സ്ഫോടക വസ്തുക്കളാണ് നീക്കം ചെയ്തത്. 783 അൺഎക്സ്പ്ലോഡഡ് ഓർഡനൻസുകളും, 42 ആന്റി-ടാങ്ക് മൈൻസും, രണ്ട് ആന്റി-പേഴ്സണൽ മൈൻസും, ഒരു ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുമാണ് കണ്ടെത്തിയത്.
2018-ൽ തുടങ്ങിയ ഈ പദ്ധതിയിൽ ഇതുവരെ 5,11,355 മൈനുകൾ നീക്കം ചെയ്തതായി ‘മാസം’ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടർ ഉസാമ അൽ-ഗോസൈബി അറിയിച്ചു. കുട്ടികളെയും സ്ത്രീകളെയും വയോധികരെയും ലക്ഷ്യമാക്കി ആണ് ബോംബുകൾ സ്ഥാപിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാരിബ്, എഡൻ, ജോഫ്, ഷാബ്വ, താഇസ്, ഹുദെയ്ദ, ലാഹജ്, സന, അൽ-ബൈദ, അൽ-ധലേ, സഅദ എന്നീ പ്രദേശങ്ങളിലാണ് നിലവിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായുള്ള നടപടികൾ പുരോഗമിക്കുന്നത്.