ക്രൂരമായ മർദ്ദനത്തിൽ ഉന്മാദം കണ്ടെത്തുന്ന രശ്മിയും ജയേഷും; അവിഹിതവും ആഭിചാരവുമായി സൈക്കോ ദമ്പതികൾ

പത്തനംതിട്ട ഇലന്തൂർ നരബലി ഇരട്ടക്കൊലക്കേസിലെ ഭീകരതയും അതുണ്ടാക്കിയ ഭീതിയും സമൂഹമനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ഭഗവൽസിങ് എന്ന സൈക്കോ ക്രിമിനലും ഭാര്യ ലൈലയും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ ആ നാടിനെ ഞെട്ടിച്ചിരുന്നു.
എറണാകുളം കാലടി സ്വദേശിനിയും എറണാകുളത്ത് ലോട്ടറിക്കച്ചവടം നടത്തുന്ന മറ്റൊരു സ്ത്രീയുമാണു കൊല്ലപ്പെട്ടത്. പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങ്, ഭാര്യ ലൈല എന്നിവരുടെ സഹായത്തോടെ ഇവരെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച്, വീടിന്റെ പല ഭാഗത്തും കുഴിച്ചിട്ടു തെളിവു നശിപ്പിച്ചെന്നാണു പ്രോസിക്യൂഷൻ കേസ്.
ഇപ്പോൾ പത്തനം തിട്ട ചരൽകുന്നു സ്വദേശികളായ ജയേഷ്, രശ്മി ദമ്പതികളാണ് ക്രൂരമായ ഒരു മർദ്ദനം നടത്തിയിരിക്കുന്നത്. ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ഇവർ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും, കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ഈ ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി.
സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്.
രശ്മിയുമായി സൗഹൃദത്തിലുള്ള യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച്, ആ ദൃശ്യങ്ങള്‍ പകര്‍ത്തി. അതിന് ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്. ആദ്യം ഇവരുടെ മുഖത്തും ശരീരത്തിലും മുളക് സ്പ്രേ അടിക്കും. പിന്നെ നഖം പിഴുതെടുക്കുകയും ചെയ്യും.
പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും ആ വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്. മൊട്ടുസൂചി കയറ്റുമ്പോഴും മര്‍ദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്.
ജയേഷിനേക്കാള്‍ കൂടുതല്‍ പീഡനപ്രവൃത്തികള്‍ കണ്ട് ഉന്മാദാവസ്ഥയില് എത്തുന്നത് രശ്മി ആണെന്നും യുവാവ് പറയുന്നു. കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണില്‍ നിന്ന് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ള ആളുകളാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ് ഇപ്പോൾ.
ഇവരുടെ പിന്നിൽ മറ്റു ചിലരും ഉണ്ടെന്നാണ് സംശയിക്കുന്നത്. തങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന സമയത്ത് പ്ലേ ഫോൺ കോളുകളും വന്നിരുന്നെന്നും, മർദ്ദിക്കേണ്ട രീതികൾ അവർ പറയുന്നത് കേട്ടിരുന്നു എന്നുമാണ് രക്ഷപ്പെട്ടവർ പറയുന്നത്. ഒരു കൂട്ടം മാനസിക വൈകല്യമുള്ളവരുടെ സംഘം ആകാം ഇവരെന്നാണ് സംശയം .
പലപ്പോളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ള കാര്യമാണ് ഇത്തരം ഹണി ട്രാപ്പിങ്. ഏതെങ്കിലും യുവതികൾ ഫിൽറ്റർ ചെയ്ത ഫോട്ടോയൊക്കെ ഇടുമ്പോൾ, സ്വാഭാവികമായും അതിന് താഴെ ലൈംഗിക ചുവയുള്ള കമന്റുകളുമായി ചിലർ എത്താറുണ്ട്. അത്തരം ആളുകളെ തെരഞ്ഞ് പിടിച്ചാണ് ഇവർ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നത്.
പിന്നീട് അത് സ്വകാര്യാ ചാറ്റിലേക്ക് മാറും. കൂടുതൽ പരിചയപ്പെടുമ്പോൾ ഫോൺ നമ്പറുകാർ കൈമാറും. പിന്നീട് ഇതേപോലെ അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ച് വീഡിയോ എടുക്കലും മർദ്ദനവും, പണം തട്ടിയെടുക്കലും ഒക്കെ നടക്കും. അതുകൊണ്ട് പുരുഷകേസരികൾ ശ്രദ്ധിക്കുക. നിങ്ങളുടെ സൗന്ദര്യം കണ്ടു മയങ്ങി വരുന്നവർ അല്ല ഇതൊക്കെ. കൃത്യമായ പ്ലാനിങ്ങോടെ നിങ്ങളെ ചതിക്കാൻ തയ്യാറെടുത്താണ് ഇത്തരം സംഘങ്ങൾ വല വീശുന്നത്.