ഒരാഴ്ചക്കിടെ 14,916 പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ
നിയമ ലംഘകരെ കണ്ടെത്താനായി രാജ്യ വ്യാപക പരിശോധന നടത്തുകയാണ് സൗദി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ വിവിധ നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ട 14,916 പ്രവാസികളെ നാടുകടത്തി. താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
നവംബർ 6 മുതൽ 12 വരെ നടന്ന പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ച 22,156 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇഖാമ നിയമങ്ങൾ തെറ്റിച്ചതിന് 14,027 പേരെയും നിയമപരമല്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച 4,781 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ച 3,348 പേരും ഇതിൽ ഉൾപ്പെടും. ഇവരിൽ 22,091 പേരെ യാത്രാ രേഖകൾ ശരിയാക്കാനായി എംബസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനാണ് തീരുമാനം.











