മൂടൽമഞ്ഞ് കനക്കുന്നു; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്
കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഓരോ റോഡിലെയും വേഗപരിധിയിൽ ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയിൽ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളു എന്നും അബുദാബി പൊലീസ് അഭ്യർത്ഥിച്ചു.
മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കണം. ലോ-ബീം ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുകയും മറ്റു വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് പൊലീസ് നിർദേശം നൽകി.












