സുരേഷ്ഗോപിക്ക് ചേരുന്നത് ”മാടമ്പള്ളിയിലെ മനോരോഗി” എന്ന വിശേഷണമാണെന്ന് പി കെ ദിവാകരൻ; തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ട് നടക്കുകയാണെന്നും പരിഹാസം
വടകരയിലെ മാക്രി എന്ന അധിക്ഷേപത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പികെ ദിവാകരന്. മാടമ്പള്ളിയിലെ മനോരോഗി എന്നാണ് ദിവാകരൻ സുരേഷ്ഗോപിയെ പരാമർശിച്ചത്. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് എന്നും ദിവാകരൻ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ക്രെഡിറ്റ് സുരേഷ് ഗോപി എടുക്കുന്നു എന്നാണ് ദിവാകരന് സൂചിപ്പിക്കുന്നത്. വികസന വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കുന്നുവെന്നും ദിവാകരന് പറഞ്ഞു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്നും ബിജെപിയെ അദ്ദേഹം തന്നെ പരാജയപ്പെടുത്തുമെന്നും നേരത്തെ ദിവാകരന് പറഞ്ഞിരുന്നു. ഇതാണ് സുരേഷ് ഗോപിയിൽ പ്രകോപനം ഉണ്ടാക്കിയത്. ആ ദേഷ്യം തീർക്കുന്നതിന് വേണ്ടിയാണ് ഒരു കേന്ദ്രമന്ത്രിക്ക് നിരക്കാത്ത രീതിയിലുള്ള വടകരയിലെ മാക്രി, വിഡ്ഡി എന്നെല്ലാം സുരേഷ് ഗോപി വിളിച്ച് പറഞ്ഞത്.
95 കോടി നൽകിയ കാര്യവും സുരേഷ് ഗോപി എടുത്തു പറഞ്ഞു. ആ പദ്ധതിയുടെ ഉദ്ഘാടനത്തിന് താന്‍ വരുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കൂടാതെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ച കേന്ദ്ര ഫണ്ടുകളുടെ കണക്കും സുരേഷ് ഗോപി വായിച്ചു. തൃശൂരിലെ സയന്‍സ് ലാബിന് കേരളം സ്ഥലം നല്‍കുന്നില്ലെന്നും തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാമെന്നുമാണ് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ പദ്ധതിക്ക് മറ്റു വഴികള്‍ നോക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കൃത്യമായ കണക്കുകള്‍ വച്ചു തന്നെയാണ് ദിവാകരനും മറുപടി പറഞ്ഞത്. വടകര ആശുപത്രിക്ക് ഫണ്ട് അനുവദിച്ചത് പിഎംജെവികെ പദ്ധതിയിലാണ്. ഈ പദ്ധതിയില്‍ 40 ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരുമാണ് വഹിക്കുന്നത്. അങ്ങനെ ഒരു സംയുക്ത സംരംഭത്തില്‍ വരുന്ന പദ്ധതി കേന്ദ്രത്തിന്റേത് മാത്രമാണെന്ന് സുരേഷ്ഗോപി മേനി നടിക്കുകയാണ്. സുരേഷ് ഗോപി ഇത്രയും ചെറുതാകാന്‍ പാടുണ്ടോ എന്നും ദിവാകരന് ചോദിക്കുന്നു.
കേന്ദ്രത്തിന്റെ നിലപാടുമായി ബന്ധപ്പെട്ട് വടകരയില്‍ കലുങ്ക് ചര്‍ച്ച നടത്താന്‍ സുരേഷ് ഗോപിയെ വെല്ലുവിളിക്കുന്നു എന്ന് കൂടി ദിവാകരന് പറഞ്ഞു. സുരേഷ് ഗോപി ഇങ്ങനെ സ്വയം ചെറുതാകരുത്. തൃശൂരിലെ രാജാവാണ്, തമ്പുരാനാണ് എന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് മാടമ്പള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് കൂടുതല്‍ ചേരുക എന്നും ദിവാകരന് വിമര്‍ശിച്ചു.
ഫെഡറല്‍ സംവിധാനത്തില്‍ കേരളത്തിന് അവകാശപ്പെട്ടത് പോലും തരാന്‍ തയ്യാറാകാതെ കണ്ണില്‍ പൊടിയിടാന്‍ പദ്ധതി വിഹിതം തരുന്ന ഇദ്ദേഹം കേന്ദ്രമന്ത്രിയാണെന്ന് പറയുന്നത് തന്നെ നാണക്കേടാണ്. കലുങ്ക് ചര്‍ച്ച നടത്തി ഇതിനകം ഇദ്ദേഹം ബിജെപി പാർട്ടിയിൽ പോലും പരിഹാസ്യനായിട്ടുണ്ട് എന്ന് അറിയാം. എങ്കിലും പിച്ചലും മാന്തലുമില്ലാതെ കേരളത്തോടുള്ള കേന്ദ്ര സമീപനത്തെ പറ്റി വടകരയില്‍ കലുങ്ക് ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നു എന്നും ദിവാകരന് പ്രതികരിച്ചു. കേരളത്തിന് അർഹമായ എയിംസ് വരെ ഇവിടെ നിന്ന് റാഞ്ചാനുള്ള പദ്ധതിയുമായാണ് അദ്ദേഹത്തിന്റെ നടപ്പ് എന്നും ദിവാകരൻ ആരോപിക്കുന്നു.
സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃശൂരില്‍ പറഞ്ഞത്; ”വടകരയിലെ ഒരു മാക്രി, അയാള്‍ക്ക് രോദനമാണ്. എന്തൊക്കെയോ പറയുന്നുണ്ട്. ഒരു വിഡ്ഡിയാണ്. അങ്ങേരുടെ മൂക്കിന് താഴെ വടകരയില്‍ 95.34 കോടി രൂപയുടെ പദ്ധതിയാണ് കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍ കൂടുതല്‍ അറിയേണ്ടത്. തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിക്കും”
എന്നാൽ സുരേഷ്ഗോപിയുടെ ഈ മാന്തിപ്പൊളിക്കൽ പ്രസ്താവനക്ക് ശേഷം പി കെ ദിവാകരൻ തന്നെയാണ് കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. പദ്ധതികളുടെ കണക്കുകൾ വ്യക്തമാക്കിക്കൊണ്ട്, തൃശൂരിലെ എംപിയെ മാന്തിപ്പൊളിക്കുകയാണ് ദിവാകരൻ ഇപ്പോൾ ചെയ്തത്.













