ഹൈബ്രിഡ് എൻജിൻ, സ്റ്റൈലിഷ്, കണക്ടിവിറ്റി ഫീച്ചറുകൾ: ‘വിറ്റാരയില്ലാത്ത’പുതിയ ബ്രെസ ഈ ഈ മാസം അവസാനം എത്തും
പ്രീമിയം വാഹനങ്ങളോട് മൽസരിക്കാൻ മാരുതിയുടെ ബ്രെസ എത്തുന്നു. വിറ്റാര ബ്രെസ എന്ന കോമ്പാക്ട് എസ് യു വി മോഡലിൻ്റെ ‘വിറ്റാര‘ പേരിൽ നിന്നും ഒഴിവാക്കിയെത്തുന്ന പുത്തൻ പതിപ്പിൽ നിരവധി ഫീച്ചറുകളാണ് മാരുതി ഒരുക്കിയിരിക്കുന്നത്. നാളുകള്‍ നീണ്ട കാത്തിരിപ്പ് സമ്മാനിച്ച ഈ വാഹനം ജൂണ്‍ 30 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട് .
മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലെത്തുന്നതിനാൽ വാഹനത്തിന് ഉയര്‍ന്ന ഇന്ധനക്ഷമതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മുന്‍ മോഡലിൻ്റെ അതേ പവർ ആണ് എൻജിനുണ്ടാകുക. 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്സ്മിഷന് ഓപ്ഷനുകളാണ് ഇതിലുള്ളത്.
ബ്രെസയുടെ പരമ്പരാഗത ബോക്സി ഡിസൈന്‍ നിലനിര്‍ത്തി ഏതാനും ചില പുതുമകള്‍ വരുത്തിയാണ് പുതിയ മോഡലിന്റെ വരവ്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന് ഹെഡ്ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്.എല്‍, പവര്‍ ലൈനുകള്‍ അപ്രത്യക്ഷമായ ഫ്ളാറ്റ് ബോണറ്റ്, പൂര്‍ണമായും പുതുക്കി പണിതിട്ടുള്ള ബമ്പര്‍, സ്കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.
നിലവിലെ ബ്രെസയിൽ സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ്. മാരുതി അത് കൂടുതൽ അപ്മാർക്കറ്റ് ആക്കുകയാണ് പുതിയ മോഡലിലൂടെ. സീറ്റുകളും ഇന്റീരിയറിലും വളരെ അധികം മാറ്റങ്ങളുണ്ടാകും. പ്രീമിയം ലുക്കുള്ള ഡാഷ്ബോർഡും പുതിയ സെന്റർ കൺസോളും ഇൻസ്ട്രുമെന്റ് പാനലും ഫ്രീ സ്റ്റാന്റിങ് ടച്ച് സ്ക്രീനുമാണ് വാഹനത്തിന്. കൂടാതെ സ്വിഫ്റ്റിലെ ഫ്ലാറ്റ് ബോട്ടം സ്റ്റിയറിങ് വീലും ലഭിച്ചിട്ടുണ്ട്.
കണക്ടിവിറ്റി ഫീച്ചറുകളാണ് ബ്രെസയുടെ പ്രധാന എതിരാളികളായ സോണറ്റിനേയും വെന്യുവിനേയും വ്യത്യസ്തമാക്കുന്നത്. ഇവരോട് നേരിട്ട് മത്സരിക്കാൻ സിം അടക്കമുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ പുതിയ ബ്രെസയിലുണ്ട്. റിയൽ ടൈം ട്രാക്കിങ്, ജിയോ ഫെൻസിങ്, ഫൈൻഡ് യുവർ കാർ തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും. കൂടാതെ സൺറൂഫ്, പാഡിൽ ഷിഫ്റ്റ്, വയർലെസ് ചാർജിങ്, വയർലെസ് ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സ്വന്തമാക്കിയ കാറാണ് ബ്രെസ. പുതിയ മോഡലിലും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. സുസുക്കിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിലാണ് കാറിന്റെ നിർമാണം. കൂടാതെ കൂടുതൽ എയർബാഗുകൾ, റീഇൻഫോഴ്സ് ചെയ്ത സ്ട്രക്ച്ചർ തുടങ്ങിയവയും പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാൺ
നിലവിലെ വിറ്റാര ബ്രെസയെക്കാൾ വില കൂടുതലായിരിക്കും പുതിയ വാഹനത്തിന് എന്നാണ് പ്രതീക്ഷ. മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങളിൽ എസ്യുവി വിപണിയിലെത്തും.
Content Highlight: New Maruti Brezza launch