‘മാറുന്ന മുഖങ്ങള്‍’; പ്രിയ വിജയന് ശിവദാസിന്റെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു.
ശാസ്ത്ര സാങ്കേതിക മേഖലയലെ പ്രതിഭാശാലികള്‍ എഴുത്തിലേക്ക് വരുന്നത് ഏറെ സന്തോഷകരമാണെന്ന് എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് ചെയര്‍മാനുമായ അശോകന് ചെരുവില്‍. യുവ എഴുത്തുകാരി പ്രിയ വിജയന് ശിവദാസ് എഴുതിയ ‘മാറുന്ന മുഖങ്ങള്‍’ എന്ന ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം ഞങ്ങളുടെ വിഷയമല്ല എന്ന് പറഞ്ഞു മാറി നില്ക്കുന്ന പ്രവണത ശാസ്ത്ര മേഖലയില്‍ ഉള്ളവര്‍ക്ക് ഉണ്ടായിരുന്നു. അതില്‍ നിന്നൊരു മാറ്റം കൊണ്ടുവരാന്‍ ഇപ്പോഴത്തെ യുവ എഴുത്തുകാര്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രതാരം ജയരാജ് വാര്യര്‍ പുസ്തക പരിചയം നടത്തി കെ.രമ ടീച്ചര്‍, കെ. ജെ ജോണി, ബൈജു എന്‍. നായര്‍, കെ. അനശ്വര എന്നിവര്‍ പങ്കെടുത്തു.
12 ചെറുകഥകളാണ് സമാഹാരത്തില്‍ ഉള്ളത്. കറന്റ് ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോസ്മോ ബുക്സ് ആണ് വിതരണം.