തിഹാർ ജയിലില് കഴിയുന്ന ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നല്കി. തിങ്കളാഴ്ച രാത്രിയോടെ കെജ്രിവാളിന്റെ ഷുഗർ ലെവല് 320 ആയി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് ജയിലില് ഇൻസുലിൻ നല്കിയത്. ജയിലില് തനിക്ക് വിദഗ്ദ ചികിത്സ നിഷേധിക്കുന്നുവെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു. ഇൻസുലിന് വേണ്ടി നിരന്തരം ആവശ്യം ഉയർത്തിയെങ്കിലും ജയില് അധികൃതർ നല്കാൻ തയ്യാറായിരുന്നില്ല. പ്രമേഹ […]