കണ്ണൂരില് വീണ്ടും ബോംബ് പൊട്ടിത്തെറി; ആള്താമസമില്ലാത്ത വീട്ടില് തേങ്ങപെറുക്കാൻ പോയ വൃദ്ധൻ അപകടത്തില് മരിച്ചു
Posted On June 18, 2024
0
282 Views
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയില് ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആള്താമസമില്ലാത്ത വീട്ടില് തേങ്ങപെറുക്കാൻ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്ബില് നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീല് ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.













