പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിക്ക് 25 വര്‍ഷത്തെ തടവ് വിധിച്ച് കോടതി.
ഉത്തര്‍പ്രദേശിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സോനു ഗുപ്ത എന്നയാള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. 75,000 രൂപ പിഴയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2021ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കുട്ടിയെ ബലാത്സംഗത്തിനിരയാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.