രാജ്യത്ത് അക്രമ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു; കലാപങ്ങളിലും ശമനം

2014 മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ അക്രമകുറ്റകൃത്യങ്ങളില് വലിയ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. ബലാത്സംഗം, സ്ത്രീധനമരണങ്ങള്‍, കലാപങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറവ് വന്നതായാണ് എന്‍സിആര്‍ബി പറയുന്നത്.
29 ശതമാനമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ 1.45 ലക്ഷം കേസുകളില്‍ നിന്ന് 2023ല്‍ 1.02 ലക്ഷം കേസുകളായി. 2004ല്‍ രേഖപ്പെടുത്തിയ കേസുകളേക്കാള്‍ 2023 ആയപ്പോള്‍ 1.18 ലക്ഷം കേസുകള്‍ കുറവാണ്. കഴിഞ്ഞ 20 വര്‍ഷം ഇത്തരം അക്രമ സംഭവങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്.