മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ മര്‍ദനമേറ്റ് മരിച്ചു: അയല്‍വാസി അറസ്റ്റില്‍
ഹരിപ്പാട്: മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ മർദനമേറ്റ് മരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍.
പിടിയിലായത് പള്ളിപ്പാട് കൊപ്പാറ കിഴക്കതില്‍ ചന്ദ്രൻ (67) ആണ്. മർദ്ദനമേറ്റ് മരിച്ചത് മോഹനൻ (67) ആണ്. മോഹനന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഭക്ഷണം തയാറാക്കിയിരുന്നത് പ്രതി ചന്ദ്രന്റെ ഭാര്യ ലളിതയുടെ നേതൃത്വത്തിലായിരുന്നു.
ഇയാള്‍ മോഹനനുമായി തർക്കത്തിലേർപ്പെട്ടത് മൂന്നു ദിവസമായിട്ടും ഭാര്യ വീട്ടിലെത്തിയില്ലെന്ന് പറഞ്ഞായിരുന്നു. ഈ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി കസേരകൊണ്ട് മോഹനന്റെ തലയ്ക്കടിച്ചു. തുടർന്ന് മോഹനൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു