പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; രണ്ട് പെണ്മക്കള്ക്ക് വെട്ടേറ്റു

ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പിറവത്തിന് സമീപമുളള കക്കാട് സ്വദേശിയായ ബേബി, ഭാര്യ സ്മിത തുടങ്ങിയവരാണ് മരിച്ചത്.
ഇവരുടെ രണ്ട് പെണ്മക്കള്ക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.
ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലര്‍ച്ചയോടെ പെണ്‍കുട്ടികളിലൊരാള്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടുംബകലഹം കാരണമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.