തലാലിന്റെ വെട്ടിമുറിക്കപ്പെട്ട ശരീരം വെച്ച് വിലപേശൽ നടക്കില്ല: നിമിഷപ്രിയക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടണമെന്ന് മെഹ്ദി കുടുംബം

വധ ശിക്ഷ കാത്തത് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തിൽ ശക്തമായ നിലപാടുകളുമായി തലാലിന്റെ കുടുംബം നിലകൊള്ളുകയാണ്. വധശിക്ഷ ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തീർത്തും നിരസിക്കുകയാണ് ആ കുടുംബം.
ഇന്നലെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കൊല്ലപ്പെട്ട യെമൻ വ്യവസായി തലാൽ അബ്ദു മഹ്ദിയുടെ കുടുംബം രൂക്ഷമായി പ്രതികരിച്ചു. ഇത് പൊതുജനവികാരം മുതലെടുക്കാനുള്ള, അടിസ്ഥാനരഹിതവും നിയമവിരുദ്ധവുമായ ശ്രമമാണെന്ന് അവർ പറയുന്നു.
ഇന്ത്യയിലെ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ ഓഫീസ് നടത്തിയ പ്രസ്താവനയ്ക്ക് മറുപടി പറയുമ്പോൾ , തലാലിന്റെ സഹോദരൻ അബ്ദുൾ ഫത്താ മഹ്ദി, മാപ്പ് നൽകിയെന്ന സൂചന പൂർണ്ണമായും തള്ളിക്കളഞ്ഞു.
“മതത്തിന്റെ പേരിൽ സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില പ്രാസംഗികർ സ്വയം ഒരു ഹീറോ ആകാൻ ശ്രമിക്കുകയാണ്. എന്ന് അതീവ രോഷത്തോടെയാണ് അബ്ദുൾ ഫത്താ പറഞ്ഞത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളെക്കുറിച്ചും, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ കുറിച്ചും അദ്ദേഹം പറഞ്ഞത്, ” തലാലിന്റെ രക്തം ചർച്ചകൾ നടക്കുന്ന ഒരു മാർക്കറ്റിൽ വിൽക്കാൻ വെച്ചിരിക്കുന്ന വസ്തുവല്ല” . പ്രതികാരം കുടുംബത്തിന്റെ അവകാശമാണെന്നും അബ്ദുൽ ഫത്താ പറഞ്ഞു.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരത്തിന്റെ പേരിൽ ഇപ്പോൾ ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെയും അബ്ദുൾ ഫത്താ ചോദ്യം ചെയ്തു. “ആരാണ് അവർക്ക് അധികാരം നൽകിയത്, എപ്പോൾ, എന്തിന്റെ അടിസ്ഥാനത്തിൽ?” എന്ന് അദ്ദേഹം ചോദിച്ചു. യെമൻ നിയമപ്രകാരം, ഇരയുടെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചാൽ മാത്രമേ വധശിക്ഷ റദ്ദാക്കാൻ കഴിയൂ എന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നുണ്ട്. എന്നാൽ, എന്തെങ്കിലും തീരുമാനം എടുക്കണമെങ്കിൽ, അത് എടുക്കേണ്ടത് ഞങ്ങളാണ്,” ഞങ്ങളുടെ കുടുംബമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നും അബ്ദുൾ ഫത്താ ഉറപ്പിച്ച് പറയുന്നു.
നിമിഷപ്രിയ ചെയ്ത് കുറ്റകൃത്യത്തിന്റെ ഗൗരവം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെയും അബ്ദുൾ ഫത്താ ശക്തമായി അപലപിച്ചു. തലാലിന്റെ കൊലപാതകത്തിന്റെ ക്രൂര സ്വഭാവത്തെക്കുറിച്ച് അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു: “അന്യായമായി അറുക്കപ്പെടുകയും, വികൃതമാക്കപ്പെടുകയും, കീറിമുറിക്കപ്പെടുകയും, പിന്നീട് ഒരു മനുഷ്യനേ അല്ലാ എന്ന രീതിയിൽ ഒരു വാട്ടർ ടാങ്കിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്ത ശുദ്ധമായ ഒരു ശരീരമാണ് തലാലിന്റേത്. അവന്റെ ശരീരത്തിൻറെ ചെലവിൽ തങ്ങൾക്ക് ഒരു ജീവിതം വേണ്ട എന്നുതന്നെയാണ് അബ്ദുൽ ഫത്താ പറയുന്നത്.
യെമൻ ശരീഅത്ത് നിയമപ്രകാരം, ബ്ലഡ് മണിക്ക് പകരം, കുറ്റവാളിക്ക് മാപ്പ് നൽകുന്നതിനെ ക്കുറിച്ച് തീരുമാനിക്കാനുള്ള അധികാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണ്. എന്നാൽ എത്ര സമ്മർദ്ദം ഉണ്ടായാലും അത്തരമൊരു തീരുമാനം തങ്ങളുടെ ഭാഗത്തുനിന്ന് എടുത്തിട്ടില്ലെന്നും, ഇനിയൊട്ട് ഇടുക്കില്ലെന്നുമാണ് മഹ്ദി കുടുംബം തറപ്പിച്ചു പറയുന്നത്. ഖിസാസ് വിധി പൂർണ്ണമായി നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഈ വിഷയത്തിൽ സർക്കാരിന്റെയോ കാന്തപുരത്തിന്റെയോ പ്രസ്താവനകളോ നിലപാടോ ഒന്നും വിഷയമല്ല. തലാളിന്റെ കുടുംബത്തിന്റെ നിലപാട് മാത്രമാണ് അന്തിമ വിധി. കെട്ടിടത്തോളം അത് നിമിഷപ്രിയക്ക് എതിരാണ്. രക്തത്തിന് പകരം രക്തം എന്ന ഉറച്ച നിലപാടിലാണ് ആ കുടുംബം.