പോക്സോ കേസ്: യെദിയൂരപ്പ ഇന്ന് സി.ഐ.ഡി മുമ്ബാകെ ഹാജരാവും
പോക്സോ കേസില്‍ ഹൈകോടതി അറസ്റ്റ് തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ ബംഗളൂരുവില്‍ മടങ്ങിയെത്തി. അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഡല്‍ഹിയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയായിരുന്നു.
തിങ്കളാഴ്ച സി.ഐ.ഡി മുമ്ബാകെ ഹാജരാവണമെന്ന ഹൈകോടതി ജാമ്യവ്യവസ്ഥ പാലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. താൻ ഡല്‍ഹിയില്‍ പോയത് നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെന്നും അവകാശപ്പെട്ടു. യെദിയൂരപ്പയെ പോക്സോ കേസില്‍ അറസ്റ്റുചെയ്യാൻ നീക്കം നടത്തുന്നത് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചിരുന്നു. കോടതിയില്‍ വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
17 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.