സ്വർണ്ണക്കടത്തിൽ ശശി തരൂരിൻ്റെ P.A അറസ്റ്റിൽ ; നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ശശി തരൂർ
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്.വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദുബായിൽനിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
എയർഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എൻ.ഐ. യുടെ റിപ്പോർട്ട്ൽ പറയുന്നത് . വിമാനത്താവളത്തിൽ കയറിയ ഇയാൾ യാത്രക്കാരനിൽനിന്ന് പാക്കറ്റ് സ്വീകരിക്കുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.
ദുബായ് യിൽ നിന്നാണ് സ്വർണം ഇന്ത്യയിലേക്ക് കടത്തിയത് . എം പി ശശി തരൂരിന്റെ മുൻ പേഴ്സണൽ സെക്രട്ടറി ആയിരുന്നു ശിവ കുമാർ പ്രസാദ് . ഡൽഹിയിലെ ഐ ജി ഐ വിമാനത്താവളത്തിൽ വെച്ചാണ് ശിവകുമാർ പ്രസാദിനെ അറസ്റ് ചെയ്തത് എന്ന് ഡൽഹി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. 500 ഗ്രാമിനടുത്തു തൂക്കം വരുന്ന സ്വർണമാണ് ശിവകുമാറിന്റെ പക്കൽ നിന്നും കസ്റ്റംസ് പിടികൂടിയത് . ശിവകുമാറിന്റെ കൂടാതെ മറ്റൊരാൽ കൂടി ഈ കേസിൽ ഉൾപെട്ടിട്ടുണ്ടെന്നും , ഇയാളെയും അറസ്റ് ചെയ്തിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി . ദുബൈയിൽ നിന്നും സ്വർണവുമായി എത്തിയ ആളെ സ്വീകരിക്കാനായി തരൂരിന്റെ പി എ ആയ ശിവകുമാർ വിമാനത്താവളത്തിൽ എത്തിയിരുന്നു . 500 ഗ്രാമോളം വരുന്ന സ്വർണം പരസ്പരം കൈമാറ്റം ചെയ്യുന്നതിനിടയിലാണ് ഇരുവരെയും കസ്റ്റംസ് പിടികൂടുന്നത് . ഐര്പോര്ടിനു ഉള്ളിൽ വെച്ചായിരുന്നു സ്വർണം കൈമാറ്റം ചെയ്തത് . ആ ഭാഗത്തേക്ക് പോകാൻ ആവശ്യമായ എയറോഡ്രോം എൻട്രി പെർമിറ്റ് കാർഡ് ശിവകുമാർ പ്രസാദിന്റെ പക്കൽ ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഈ എയറോഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ച് ഐര്പോര്ട്ടിന്റെ ഉള്ളിലേക്ക് കയറിയതിനു ശേഷമായിരുന്നു സ്വർണം കൈമാറ്റം ചെയ്തത് . കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുമ്പോൾ സ്വർണത്തിന്റെ ഒരു പാക്കറ്റ് കൈമാറ്റം ചെയ്തിരുന്നു . നിലവിൽ കേസ് ഇപ്പോഴും അന്വേഷണത്തിലാണെന്നും , ഇവരുടെ രേഖകൾ എല്ലാം പരിശോധിച്ച് കൊണ്ട് ഇരിക്കുകയാണെന്നും ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് . തന്റെ പേർസണൽ അസിസ്റ്റന്റിനെ അറസ്റ്റിൽ കോൺഗ്രസ്സ് എം പി ശശി തരൂർ ഇതിനോടകം തന്നെ പ്രതികരണം അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട് . തന്റെ ടീമിലെ മുൻ അംഗം ആയ ശിവകുമാറിന്റെ അറസ്റ് അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ശശി തരൂരിന്റെ പ്രതികരണം . എയർപോർട്ട് ഫെസിലിറ്റേഷന്റെ കാര്യത്തിൽ മാത്രം ആണ് ശിവകുമാർ പ്രസാദ് തനിക്ക് സഹായങ്ങൾ ചെയ്തു തരുന്നതെന്നും അതും പാർട്ട് ടൈം ആയിട്ടായിരുന്നു ശിവകുമാർ തന്റെ ടീമിനൊപ്പം പ്രവർത്തിച്ചിരുന്നതെന്നും ശശി തരൂർ ഇതിനോട് കൂട്ടി ചേർത്ത് പറഞ്ഞു . ഒപ്പം ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ലന്നും , വിഷയം അന്വേഷിക്കാൻ ആവശ്യമായ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു എന്നും . നിയമം അതിൻ്റെ വഴിക്ക് പോകണം എന്നും കോൺഗ്രസ് എം പി പറഞ്ഞു .
എക്സ് ലൂടെ ആണ് ശശി തരൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . ശശി തരൂരിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്
“തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്കായി ഞാൻ ധർമ്മശാലയിൽ ആയിരിക്കുമ്പോൾ ആണ് , എയർപോർട്ട് ഫെസിലിറ്റേഷൻ സഹായത്തിൻ്റെ കാര്യത്തിൽ എനിക്ക് പാർട്ട് ടൈം സേവനം നൽകുന്ന എൻ്റെ മുൻ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ട ഒരു സംഭവം കേൾക്കുന്നത് . വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹം 72 വയസ്സുള്ള വിരമിച്ചയാളാണ്, പതിവായി ഡയാലിസിസിന് വിധേയനായ അദ്ദേഹത്തെ അനുകമ്പയുടെ ഭാഗമായിട്ട് ആയിരുന്നു പാർട് ടൈം അടിസ്ഥാനത്തിൽ കൂടെ നിർത്തിയത് . ആരോപിക്കപ്പെടുന്ന ഒരു തെറ്റും ഞാൻ അംഗീകരിക്കുന്നില്ല, വിഷയം അന്വേഷിക്കാൻ ആവശ്യമായ എന്തെങ്കിലും നടപടിയെടുക്കാനുള്ള അധികാരികളുടെ ശ്രമങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകണം.
ഇതാണ് ശശി തരൂർ തന്റെ എക്സ് അക്കൗണ്ടിൽ എഴുതിയത്