എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ക്ക് അധ്യാപകര്‍ കൂട്ടുനിന്നു, സി കെ ശശീന്ദ്രൻ ഇടപെട്ടു: ചെന്നിത്തല
Posted On March 3, 2024
0
279 Views

എസ്എഫ്ഐ ക്രിമിനല്‍ സംഘങ്ങളായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ആദ്യം പുറത്താക്കേണ്ടത് ഡീനിനെയാണെന്ന് ചെന്നിത്തല പറഞ്ഞു.
വിസിയെ സസ്പെൻഡ് ചെയ്തത് ശരിയായ നടപടിയാണ്. എസ്എഫ്ഐയുടെ അതിക്രമങ്ങള്‍ക്ക് അധ്യാപകർ കൂട്ടുനിന്നു. സിദ്ധാർഥ് മരിച്ച ശേഷം കെട്ടി തൂക്കി. സി കെ ശശീന്ദ്രൻ ഉള്‍പ്പടെയുള്ള സിപിഐഎം നേതാക്കള്‍ ഇടപെട്ടു. പ്രതികളെ സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.