മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 22 വർഷം തടവ് ശിക്ഷ
മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 22 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും കുന്നംകുളം അതിവേഗ പോക്സോ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. വെങ്കിടങ്ങ് തൊയക്കാവ് മഞ്ചരമ്പത്ത് വീട്ടില്‍ സുമേഷിനെയാണ് ജഡ്ജി ടി.ആര്. റീനദാസ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2014 ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.
പ്രതിയായ സുമേഷ് പിന്നീട് വിദേശത്തേക്ക് പോയി. മാനസികവിഷമത്തിലായ പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് പാവറട്ടി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. രമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവിലെ പാലക്കാട് എസ്.എസ്.ബി. ഡിവൈ.എസ്.പി. എം. കൃഷ്ണന്, ഗുരുവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന ഇ. ബാലകൃഷ്ണന് എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും ശാസ്ത്രീയതെളിവുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ആണ് ഹാജരായത്.
Content Highlights – molested the mentally challenged girl, Accused sentenced to 22 years in prison