തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് ക്രൂരത; ദേഹത്ത് തിളച്ച ചായ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു
തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരന്റെ ദേഹത്ത് അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് പൊള്ളലേല്‍പ്പിച്ചു.
വട്ടിയൂർക്കാവ് സ്വദേശികളായ ദമ്ബതികളുടെ മകനാണ് പൊള്ളലേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തേല്പ്പിപ്പ് പോയതാണ്. പൊള്ളലേറ്റ ശേഷം ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയാറായില്ല.
സമീപവാസികള്‍ വിവരമറിയച്ചതിനെ തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതർ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.