തിരുവനന്തപുരത്ത് ബോംബേറില്‍ രണ്ടുപേര്‍ക്ക് പരിക്ക്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം
തുമ്ബ നെഹ്റു ജംഗ്ഷനില്‍ ബോംബെറിഞ്ഞ് നാലംഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.
സംഭവത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖില്‍, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്കേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ തുമ്ബ സ്വദേശി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആണ് ബോംബേറ് നടത്തിയത്. വിദേശത്തായിരുന്ന സുനി ഈയടുത്താണ് നാട്ടിലെത്തിയത്
ഞായറാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം നടന്നത്. തുമ്ബ പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ അഖില്‍ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.