പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ പിടിയില്
Posted On February 3, 2024
0
360 Views
മതപാഠശാലയിലെ മൂന്നാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയില്. തേവലക്കര പാലക്കല് കാഞ്ഞിയില് കിഴക്കതില് വീട്ടില് കബീർകുട്ടിയാണ് (49) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
2023 ആഗസ്റ്റില് വിദ്യാർഥിയെയും സുഹൃത്തുക്കളെയും ദഫ്മുട്ട് പഠിപ്പിക്കാനെന്ന പേരില് പ്രതിയുടെ വീട്ടില് വരുത്തുകയും മറ്റ് കുട്ടികള് ഇല്ലാത്തപ്പോള് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.
തുടർന്നും പലതവണ പ്രതി കുട്ടിയെ ഉപദ്രവിച്ചു. കുട്ടി കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് മാതാവിനോട് പറഞ്ഞതോടെ പൊലീസില് അറിയിക്കുകയായിരുന്നു.











