അണുവികാരണമുള്ള വെള്ളം കടലിൽ ഒഴുക്കാൻ തയ്യാറെടുത്ത് ജപ്പാൻ
2011 ൽ ജപ്പാനിൽ നടന്ന സുനാമിയിൽ ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ നിലയത്തിന് അപടകടത്തിൽ സംഭവിച്ചതിന്റെ ബാക്കി പത്രം ഇപ്പോളും ഇവിടെ ഉണ്ട്, സാധാരണ ജീവിതത്തിനു ഭീക്ഷിണിയുള്ള അണുവികാരണ ജനങ്ങൾ വിളിക്കുന്നത് “അദൃശ്യനായ ശത്രു” എന്നാണ്.
ഫുക്കുഷിമ ആണവനിലയത്തിൽ നിന്ന് അണുവികാരണമുള്ള വെള്ളം കടലിലേക്ക് ഒഴുക്കൻ ജപ്പാന് രാജ്യാന്തര ആണവോർജ ഏജൻസി അനുമതി നൽകിയതാണ് ഇപ്പോൾ ജപ്പാനിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്,
രാജ്യാന്തര ആണവോർജ ഏജൻസി രണ്ടു വർഷത്ത്തോളം നീണ്ടു നിന്ന് നടത്തിയ പഠനത്തിൽ ഫുകുഷിമയിലെ ജലം കടലിൽ ഒഴുക്കൻ സുരക്ഷിതമാന്നെന്നു റിപ്പോർട്ടു വന്നതിനു പിന്നാലെ …അടുത്ത മാസം മുതൽ അണുവികിരണം ഉള്ള വെള്ളം കടലിൽ ഒഴുക്കാനുള്ള നീക്കമാണ് പ്രതിക്ഷേധങ്ങൾ വീണ്ടും തലപൊക്കിയത്.ഏകദേശം 1 ദശാംശം 37 ദശലക്ഷം വെള്ളമാണ് പസിഫിക് കടലിലേക്ക് ഒഴുക്കുക.ഏകദേശം 30 വർഷം കൊണ്ട് വെള്ളം മുഴുവൻ കടലിലേക്ക് ഒഴുക്കാനാണ് ജപ്പാന്റെ തീരുമാനം.ടോക്കിയോയിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് ഈ നിലയം.
2011 മാർച്ചിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ ഫുകുഷി അനവകേന്ദ്രത്തിലെ ഡെയ്ച്ചി എന്ന റിയാക്ടർക്കു കേടുപാട് സംഭവിച്ച്ചിരുന്നു.
ഇതേതുടർന്ന് റിയാക്ടറുകൾ തണുപ്പിക്കാൻ ആയി ഉപയോഗിച്ച അണുവിക്കണം ഉള്ള വെള്ളമാണ് 2011 മുതൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്
അടുത്ത് വർഷത്തോടെ സൂക്ഷിച്ചിരിക്കുന്ന വെള്ളം ടാങ്കുകളുടെ പരമാവധിയിൽ എത്തും, ടാങ്കുകളുടെ ചോർച്ച തടയുന്നതിനും പ്ലാന്റിന്റെ ഡീക്കമ്മീഷനുമായി ജലം നീക്കം ചെയ്യണം എന്ന് പ്ലാന്റിന്റെ ഓപ്പറേറ്റർ കമ്പനിയായ ഇലട്രിക് പവറും ജപ്പാൻ ഭരണകൂടവും എത്തി ചേർന്നതോടെയാണ് ഈ വെള്ളം കടലിൽ ഒഴുക്കും എന്ന തീരുമാനത്തിൽ എത്തിയതും ദേശിയ ആണവോർജ ഏജൻസിയുമായി ബന്ധപ്പെട്ടത്
ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള ജലം സമുദ്രത്തിൽ തുറന്നുവിടുന്നതുകൊണ്ട് യാതൊരു ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങളുമില്ലെന്നാണ് ജപ്പാന്റെ നിലപാട്. ഈ ജലം അഡ്വാൻസ്ഡ് ലിക്വിഡ് പ്രോസസിംഗ് സിസ്റ്റം ഉപയോഗിച്ച് ശുദ്ധീകരിച്ചും തുടർന്ന് നൂറിരട്ടിയിലധികം സമുദ്രജലവുമായി സംയോജിപ്പിച്ചും അപകടം പരമാവധി കുറച്ചശേഷം കടലിനടിയിലെ തുരങ്കത്തിലൂടെ പസഫിക് സമുദ്രത്തിലേക്ക് തുറന്നുവിടാനാണ് പദ്ധതിയെന്ന് ജപ്പാൻ ഭരണകൂടം വിശദീകരിക്കുന്നു. ആണവ നിലയത്തിന്റെ അടിയിൽ ടാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ വെള്ളം,ശുദ്ധികരിക്കുക്കുമ്പോൾ ഏകദേശം 62 റേഡിയോ ആക്റ്റീവ് പാതാർത്ഥങ്ങൾ നീക്കം ചെയ്യപ്പെടും. വർഷങ്ങളെടുത്ത് ഘട്ടംഘട്ടമായാണ് പുറംതള്ളുക എന്നും ഭരണകൂടം വിശതീകരിക്കുന്നു.
തീരത്തോട് ചേർന്ന് തന്നെ ഒഴുക്കുന്നതിനാൽ കുറച്ച് ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ സാധാരണ ഉഷ്മാക്കിലേക്ക് എത്തുമെന്നും കടലിലെ ജൈവ സമ്പത്തിനു ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകില്ല എന്നും ആണവ നിലയം പറയുന്നുണ്ട് . എന്നാൽ അഡ്വൈസ്ഡ് ലിക്വിഡ് പ്രോസസിങ് വഴി ജലം ശുദ്ധീകരിച്ചാലും ട്രിറ്റിയം, കാർബൺ 14 എന്നീ പഥാർത്ഥ്ങ്ങൾ നിലനിൽക്കുകയാണ്, അവയുടെ റേഡിയേഷൻ അളവ് കുറവാണെങ്കിലും അളവ് കൂടുമ്പോൾ വെല്ലുവിളിയും കൂടും എന്താണ് ആശങ്ക വർധിപ്പിക്കുന്നത്.2013 ൽ ആണവ പഥാർത്ഥ്ങ്ങൾ നീക്കം ചെയുന്ന കാര്യത്തിൽ എഎൽപിഎസിന് വീഴ്ച്ച സംഭവിച്ചതായി ഒരു അന്തർദേശിയ വാർത്ത ചെന്നാൽ ആരോപിച്ചിരുന്നു .ഈ മാധ്യമം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഫുകുഷിമയിലെ ജലത്തിന്റെ 84 ശതമാനത്തിൽ അനുവതീനമായിട്ടുള്ളതിലും കൂടുതൽ അളവ് റേഡിയോ ആക്റ്റീവ് പാതാർത്തങ്ങൾ അടങ്ങിയിട്ടുണ്ട്. സർക്കാർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തി തന്നെയാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. അതായത് ശുദ്ധീകരിച്ച ശേഷമാണ് ജലം കടലിലേക്ക് ഒഴുക്കുന്നത് എന്ന വദത്തം ദുർബ്ബലമാകുകയാണ്.ഇതിനെ എതിർത്ത് മനുഷ്യാവകാശ പരിസ്ഥതി സങ്കടനകൾ രംഗത്തെത്തിയിരുന്നു കാര്യമായ പണച്ചെലവില്ലാത്ത പരിപാടിയെന്ന നിലയിലാണ് ജപ്പാൻ ആണവ നിലയത്തിൽ നിന്നുള്ള മലിനജലം കടലിലൊഴുക്കുക എന്ന മനുഷ്യ രാശിക്ക് അപകടം വരുത്തിവെക്കുന്ന ഇത്തരമൊരു വഴി തിരഞ്ഞെടുക്കാൻ ജപ്പാനെ പ്രേരിപ്പച്ചതെന്ന ആരോപണം ഉണ്ടായിരുന്നു..അണുവികിരണമുള്ള വെള്ളം തുറന്നുവിടുന്നതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ പ്രവചിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ശാസ്ത്രജ്ഞരുമുണ്ട്. അതിനാൽ ജലം കടലിലേക്ക് തുറന്നുവിടുന്നത് നീട്ടി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം