മോദി മണിപ്പൂരിൽ പോകാത്തതിന് കാരണം ഇതാണ് ! വെളിപ്പെടുത്തലുമായി രാഹുൽ
കഴിഞ്ഞ ദിവസം പാർലമന്റിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാക്പോരാട്ടമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും അവതരിപ്പിച്ച പുതിയൊരു നാടകത്തിന് കൂടി രാഹുൽ നയിക്കുന്ന ഇന്ത്യ സഖ്യത്തിന് നേരിടേണ്ടി വന്നു…പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി ലോക്സഭയില്‍ രണ്ട് മണിക്കൂറുകളോളം സംസാരിച്ച പ്രധാനമന്ത്രി, രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്നാണ് രാഹുൽ കുറ്റപ്പെടുത്തിയത്. ചിരിച്ചും കളിച്ചും തരംതാണ രാഷ്ട്രീയക്കാരനെപ്പോലെയാണ് മോദി പാർലമെന്റിൽ പെരുമാറിയതെന്നും രാഹുൽ പറഞ്ഞു.”മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ല. കലാപം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് രണ്ട് ദിവസം മതി. എന്നാല്‍ അത് ചെയ്യുന്നില്ല. മണിപ്പൂര്‍ കത്താന്‍ പ്രധാനമന്ത്രി അനുവദിച്ച് കൊടുക്കുകയാണ്. പാര്‍ലമെന്റിലെ ഇന്നലത്തെ വിഷയം താനോ കോണ്‍ഗ്രസോ ആയിരുന്നില്ല, മണിപ്പൂര്‍ മാത്രമായിരുന്നു. മണിപ്പൂരിൽ കുട്ടികൾ മരിക്കുന്നു സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നുവെന്നൊക്കെ പറയുമ്പോൾ പ്രധാനമന്ത്രി ചിരിക്കുകയും തമാശ പറയുകയുമാണ്. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ തന്നെ മോദി മടിക്കുകയാണ്. മണിപ്പൂർ ഇപ്പോൾ ഒന്നല്ല, രണ്ട് സംസ്ഥാനമായി വിഭജിക്കപ്പെട്ടു എന്നും- രാഹുല്‍ ആരോപിച്ചു.ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴാന്‍ പാടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തതിന് കാരണം എന്താണെന്ന് അറിയാം, എന്നാൽ അതുപറയാൻ താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ തന്റെ പ്രസംഗത്തിലെ ചില വാക്കുകൾ രേഖകളിൽ നിന്ന് നീക്കം ചെയ്തത് നിർഭാഗ്യകരമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് സംസാരിച്ച രാഹുലിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഭരണപക്ഷം രാജ്യത്തിന് തീയിടുന്നു, കൊല, കൊലപാതകി തുടങ്ങിയ വാക്കുകളാണ് നീക്കം ചെയ്തത്.മണിപ്പൂരിൽ കണ്ടതും കേട്ടതും താൻ മുൻപ് എവിടെയും കേട്ടിട്ടില്ല.
മണിപ്പൂരിൽ ഇന്ത്യയെ കൊന്നുവെന്ന് ബിജെപി പറയുന്ന സാഹചര്യത്തിലല്ല താൻ പറഞ്ഞത്. മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ കാണാൻ പോയപ്പോൾ അവർ തനിക്കൊപ്പമുള്ള കുകി വിഭാഗത്തെ കൊണ്ട് വരരുത് എന്ന് ആവശ്യപ്പെട്ടു. കുക്കി വിഭാഗക്കാരുടെ നിലപാടും ഇത് തന്നെയായിരുന്നു. മണിപ്പൂർ ഇന്നൊരു സംസ്ഥാനമല്ലെന്നും രണ്ടായി വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ,മോദി ഒരു രാഷ്ട്രീയ പാർട്ടി നേതാവായി മാത്രം മാറിയാണ് പാർലമെന്റിൽ സംസാരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഭാരത് മാതാ എന്ന വാക്ക് പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തു. മോദി 2024 ഇൽ പ്രധാനമന്ത്രി അകുന്നോ ഇല്ലയോ എന്നതല്ല കാര്യം. മണിപ്പൂരിൽ കലാപം നടക്കുകയാണ്. ആയുധങ്ങൾ കൊള്ളയടിച്ചു. ഇത് നടക്കട്ടെയെന്നാണോ അമിത് ഷാ പറയുന്നത്? മിസോറമിൽ കോൺഗ്രസ് കാലത്ത് വ്യോമാക്രമണം നടന്നുവെന്നത് തെറ്റായ കാര്യമാണെന്നും അങ്ങനെയൊന്ന് ഒരിക്കലും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാതിരുന്ന പ്രധാനമന്ത്രിയെ അവിശ്വാസ പ്രമേയത്തിലൂടെയാണ് പ്രതിപക്ഷം സഭയിലെത്തിച്ചത്.അവിശ്വാസ പ്രമേയം ദൈവാനുഗ്രമായി കാണുന്നുവെന്ന് പറഞ്ഞാണ് പാർലമെന്റിൽ കഴിഞ്ഞ ദിവസം മോദി നാടകത്തിന്റെ കർട്ടൻ ഉയർന്നത്. മണിപ്പൂർ വിഷയത്തിൽ മോദി സർക്കാർ എന്ത് പറയും എന്നാണ് മണിപ്പൂരും ഇന്ത്യയും ഒന്നടങ്കം കാത്തിരുന്നത്.
കേന്ദ്രത്തിന്റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി.മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.പിന്നാലെ മണിപ്പൂര്‍ വിഷയത്തിന്മേൽ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ സമ്മതിച്ചു. മാത്രമല്ല അമിത് ഷാ സഭയിൽ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയിൽ ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നാണ് മോദിയുടെയും വിശദീകരണം.