എ.ഡി.ജി.പിയ്ക്ക് താക്കീത്, ഐ.എ.എസുകാരിയോട് ‘മൗനം’ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ ഉദ്യോഗസ്ഥര്‍
സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ചീഫ് സെക്രട്ടറി താക്കീത് നല്‍കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം പ്രവൃത്തികള്‍ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു, എഡിജിപി എം ആർ അജിത് കുമാറിന് മുന്നറിയിപ്പ് നല്‍കിയെന്നതാണ് വാർത്ത. സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയില്‍ ഡിജിപിയുടെ അനുമതി മാത്രമാണ് വാങ്ങിയിരുന്നതെന്നും, സർക്കാരില്‍ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ലന്നുമാണ് ഏഷ്യാനെറ്റ് പറയുന്നത്.
തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാല്‍ തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്നും, പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നല്‍കിയിരുന്നതായും, എല്ലാ രേഖകളും സമർപ്പിച്ചാണ് അവധിയെടുത്തതെന്നുമാണ് അജിത് കുമാർ വിശദീകരിച്ചതെന്നും ഇതേ വാർത്തയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പൂർണ്ണ നിയന്ത്രണത്തില്‍ ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്ന സമയത്ത് നടന്ന ഈ യാത്രയ്ക്ക്, അതേ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ഉണ്ടായിരുന്നു എന്നത് വ്യക്തം. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളച്ച മുഖ്യമന്ത്രിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി ഇല്ലാത്തതിനാല്‍ ആ യോഗം തന്നെ റദ്ദാക്കേണ്ടി വന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.
അതേസമയം, എ.ഡി.ജി.പിയെ ചീഫ് സെക്രട്ടറി താക്കീത് ചെയ്തതായ വാർത്ത പുറത്ത് വന്നതോടെ, മറ്റു ചില ചോദ്യങ്ങളും ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയില്‍ ഇപ്പോള്‍ ഉയർന്നിട്ടുണ്ട്. അതില്‍ പ്രധാനം, ഒരു മന്ത്രിയെ കെട്ടിപിടിച്ച ഐ.എ.എസുകാരിയുടെ പെരുമാറ്റചട്ട ലംഘനത്തില്‍ ചീഫ് സെക്രട്ടറി കണ്ണടച്ചു എന്നതാണ്. ഐ.പി.എസുകാരനെ വിമർശിക്കാൻ ആവേശം കാട്ടുന്നവർ ഐ.എ.എസുകാരിയുടെ പെരുമാറ്റം കണ്ടില്ലെന്ന് നടിച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. ഇക്കാര്യത്തില്‍ ഐ.എ.എസുകാർക്കിടയില്‍ പോലും ചീഫ് സെക്രട്ടറിയ്ക്ക് എതിരായ വികാരമാണുള്ളത്.
മന്ത്രി കെ രാധാകൃഷ്ണൻ പത്തനംതിട്ട കളക്ടറുട ഔദ്യോഗിക വസതി സന്ദർശിച്ചപ്പോള്‍ എടുത്ത ഫോട്ടോ, അടുത്തയിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ഡയറക്ടറായ ദിവ്യ എസ് അയ്യർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് കാരണമായിരുന്നു. കളക്ടറുടെ ഔദ്യോഗിക വസതി എന്നു പറയുന്നത് ക്യാംപ് ഓഫീസായാണ് പ്രവർത്തിക്കുന്നത് എന്നിരിക്കെ, ജില്ലാ മജിസ്ട്രേറ്റു കൂടിയായ കളക്ടർ പദവിക്ക് നിരക്കാത്ത പ്രവർത്തി ചെയ്തു എന്ന വിമർശനമാണ് ദിവ്യ എസ് അയ്യർക്ക് എതിരെ, ഐ.എ.എസ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഉയർന്നിരുന്നത്.
സിവില്‍ സർവ്വീസ് പരിശീലന കാലയളവില്‍ തന്നെ പറയുന്നത് മന്ത്രിമാരുള്‍പ്പെടെ ഏത് ആളായാലും ഷെയ്ക്ക് ഹാൻഡ് മാത്രം നല്‍കുക അല്ലാതെ മറ്റു ഒരു തരത്തിലും ശരീരത്തില്‍ സ്പർശിക്കാൻ പാടില്ല എന്നതാണ്. ഷെയ്ക്ക് ഹാൻഡ് നല്‍കുന്നത് പോലും അപ്പുറത്തുള്ളയാള്‍ കൈനീട്ടിയാല്‍ മാത്രമാണെന്നതും ഐ.എ.എസ് പരിശീലന കാലയളവില്‍ പ്രത്യേകം പഠിപ്പിക്കുന്നതാണ്. ഈ പാഠം മറന്നാണ് ദിവ്യ എസ് അയ്യർ പ്രവർത്തിച്ചിരുന്നത്. ഇത് ഗുരുതര ചട്ട ലംഘനമായാണ് ഐ.എ.എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നത്.
വർഷങ്ങള്‍ക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ കൂളിങ്ഗ്ലാസ് വച്ച് ഷൈൻ ചെയ്ത ചത്തിസ്ഗഡ് കേഡറിലെ ഒരു ജില്ലാ കലക്ടർക്ക് നോട്ടീസ് നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വസ്ത്ര ധാരണരീതി ഐഎഎസ് ഉദ്യോഗസ്ഥന് ചേർന്നതല്ലെന്ന് കണ്ടാണ് അന്ന് നടപടി സ്വീകരിച്ചിരുന്നത്.
ബസ്റ്റർ ജില്ലാ കളക്ടർ അമിത് കാട്ടാരിയക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നിരുന്നത്. ഛത്തീസ്ഗഡ് ജഗതല്പുർ വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ഹസ്തദാനം നല്കുമ്ബോള് അമിത് കട്ടാരിയ കൂളിങ് ഗ്ലാസ് ധരിച്ചിരുന്നു. ഇതാണ് ചട്ട ലംഘനമായി അധികൃതർ കണ്ടെത്തിയിരുന്നത്.
ഉദ്യോഗസ്ഥന്മാർക്ക് ഓരോ സാഹചര്യങ്ങളിലും ധരിക്കേണ്ട ഡ്രസ് കോഡ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പോലുള്ള ഒരാള്‍ എത്തുമ്ബോള്‍ കറുത്ത കൂളിങ് ഗ്ലാസ് വച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അഡ്മിനിസ്ട്രേഷൻ ഡിവിഷൻ സ്പെഷല്‍ സെക്രട്ടറി അന്നു തന്നെ വ്യക്തമാക്കിയിരുന്നത്.
ഐ.എ.എസുകാർ ഉള്‍പ്പെടെയുള്ള കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തികള്‍ നിരന്തരം കേന്ദ്ര ഏജൻസികള്‍ മോണിറ്റർ ചെയ്തു വരുന്നുണ്ട്. അവരുടെ റഡാറില്‍ ദിവ്യ എസ് അയ്യരുടെ വിവാദ ചിത്രവും കുടുങ്ങിയിട്ടുണ്ട്.
മന്ത്രിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ എടുപ്പിക്കുക മാത്രമല്ല, അത് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതും, അതിനെ മാധ്യമങ്ങളിലൂടെ ദിവ്യ എസ് അയ്യർ പരസ്യമായി ന്യായീകരിച്ചതും, ഉന്നത ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചിരുന്നു.
മന്ത്രി കെ രാധാകൃഷ്ണനെ കെട്ടിപിടിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് മാത്രമല്ല, സ്നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാകില്ലന്ന് പരസ്യമായി ദിവ്യ എസ് അയ്യർ ചാനലിലൂടെ പ്രതികരിച്ചതും, അച്ചടക്കമുള്ള ഒരു ഐ.എ.എസ് ഓഫീസർക്ക് ചേർന്ന പ്രവർത്തിയല്ലെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ തുറന്നടിച്ചിരുന്നത്.