ജല്‍പ്പനം തുടര്‍ന്നാല്‍ കണക്ക് ചോദിക്കും; ബിനോയ് വിശ്വത്തിന് സിപിഎം പ്രവര്‍ത്തകന്റെ ഭീഷണി
Posted On July 8, 2024
0
195 Views

കോഴിക്കോട്: എസ്എഫ്ഐയ്ക്കെതിരേ വിമർശനം ഉന്നയിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി.
നാദാപുരത്തെ സിപിഎം പ്രവർത്തകനായ രഞ്ജിഷ് ടി.പി കല്ലാച്ചിയാണ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്.
നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎല്‍എയും മന്ത്രിയുമായ നീ എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് ഭീഷണി. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്പനങ്ങള് ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താല്‍ നല്ലതാണെന്നും പോസ്റ്റില്‍ പറയുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025