സി പി എമ്മിന്റെ അന്തകനായ് സുരേഷ് ഗോപി;പാര്‍ട്ടി ഗ്രാമങ്ങളില്‍ കണ്ണുവെച്ച് കേന്ദ്ര മന്ത്രി,അടിയുറച്ച സിപിഎം കോട്ടകളില്‍ നിന്നും വോട്ട് പിടിച്ചെടുക്കും.
കേരളത്തില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബിജെപി. ഇനിയുള്ള നീക്കങ്ങള്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയാണ്. കാരണം സുരേഷ് ഗോപിക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് ബോധ്യമായി. കേന്ദ്ര മന്ത്രിയെ പിന്തുണയ്ക്കുന്ന വലിയ ഒരുകൂട്ടം കേരളത്തില്‍ ഉണ്ട്. ഈ ആത്മവിശ്വാസത്തില്‍ വരാന്‍ പോകുന്ന തദ്ദേശനിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാന്‍ കളത്തിലിറങ്ങി ബിജെപി. അടിയുറച്ച സിപിഎം ഗ്രാമങ്ങളില്‍ നിന്നും വോട്ട് പിടിച്ചെടുക്കും. തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി മുഖം സുരേഷ് ഗോപി ആയിരിക്കും.
സിപിഎമ്മില്‍ നിന്ന് വലിയ വോട്ട് ചോര്‍ച്ചയുണ്ടായി അത് ബിജെപി അക്കൗണ്ടുകളിലാണ് നിറഞ്ഞത്. ഇതാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവേശം. കണ്ണൂര്‍ തൂക്കുമെന്ന് സുരേഷ് ഗോപി മുന്‍പ് വെല്ലുവിളിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി കണ്ണൂരില്‍ പോയി ഓളമുണ്ടാക്കിയതും ഇതിന്റെ ഭാഗമാണ്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിന്നാല്‍ ജനങ്ങള്‍ പിന്നില്‍ അണിനിരക്കുമെന്ന കണക്ക് കൂട്ടല്‍ കേരള ബിജെപി നേതൃത്വത്തിനും ഉണ്ട്. കെ സുരേന്ദ്രനെ മുന്നില്‍ നിര്‍ത്തിയാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന ബോധവും നേതാക്കള്‍ക്ക് ഉണ്ട്. അതുകൊണ്ട് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സുരേഷ് ഗോപി ആയിരിക്കും താരം. കേന്ദ്ര സഹമന്ത്രിയാണ് സുരേഷ് ഗോപി. നല്ല തിരക്കുകളും ഉണ്ടാകും എങ്കിലും ജോലിയില്‍ തടസം ഉണ്ടാകാതെ അദ്ദേഹം കേരളത്തില്‍ ബിജെപിയെ വളര്‍ത്താനും മുന്നില്‍ ഉണ്ടാകുമെന്നാണ് കേരള നേതാക്കള്‍ വിലയിരുത്തുന്നത്.
സുരേഷ് ഗോപി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുമ്ബോള്‍ അതിന്റെ ക്രെഡിറ്റ് പാര്‍ട്ടി അക്കൗണ്ടില്‍ വീഴും. ജനങ്ങള്‍ ബിജെപിയോടുള്ള അയയ്േ എന്ന മനോഭാവം മാറ്റിയെടുക്കാന്‍ സുരേഷ് ഗോപിയിലൂടെ മാത്രമേ സാധിക്കു.വാര്‍ഗ്ഗീയ പാര്‍ട്ടിയെന്ന ലേബല്‍ കളഞ്ഞ് വികസന പാര്‍ട്ടിയെന്ന ലേബല്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങലുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം കേരള ബിജെപിക്ക് മുതല്‍ക്കൂട്ടാണ്. സുരേഷ് ഗോപിയിലൂടെ കേരളത്തിലേക്ക് ഇറങ്ങിച്ചെന്ന് വിശ്വാസം ആര്‍ജ്ജിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം.
സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങള്‍ പരമാവധി മുതലാക്കി കേരളത്തില്‍ വേരുറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി. കണ്ണൂരിലുള്‍പ്പടെ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് ബിജെപിയുടെ ശ്രമം. ഓരോയിടത്തും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരേഒരു സീറ്റില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. അതിനെക്കാളേറെ സിപിഎമ്മിനെ ഞെട്ടിച്ചത് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കൂടിയതാണ്. ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, ധര്‍മ്മടം, തളിപ്പറമ്ബ് തുടങ്ങി പല സിപിഎം കോട്ടകളിലും ബിജെപി കൂട്ടിയത് നാലിരട്ടിയിലേറെ വോട്ടുകളാണ്. ഇവിടങ്ങളിലൊന്നും ബിജെപി കാര്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നില്ല. സിപിഎം ഏരിയയെന്ന് കണ്ട് ഒഴിഞ്ഞുമാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിക്കാര്‍ ഞെട്ടി.
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് ബൂത്ത് കമ്മറ്റി പോലുമില്ലാത്തിടത്തുപോലും മൂന്നക്ക വോട്ടുകള്‍ നേടാന്‍ അവര്‍ക്കായി. സിപിഎമ്മിനോടുള്ള ജനങ്ങളുടെ വിരോധമാണ് കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ തന്നെ ഇത്തരം സ്ഥലങ്ങളില്‍ വോട്ടുകൂടാന്‍ ഇടയാക്കിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ബോംബ് രാഷ്ട്രീയവും, സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ക്ക് മേലുള്ള ആരോപണങ്ങള്‍ മുതലെടുക്കാന്‍ തന്നെയാണ് ബിജെപിയുടെ ശ്രമം. സിപിഎമ്മിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമുള്ള സിപിഎം പ്രാദേശിക നേതാക്കള്‍ തങ്ങളുടെ പാളയത്തില്‍ എത്തുമെന്നും ബിജെപി കണക്കുകൂട്ടുന്നു. മുതിര്‍ന്ന നേതാക്കളായിരിക്കും സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുക. പി കെ കൃഷ്ണദാസിനായിരിക്കും ഏകോപന ചുമതല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല കേരളത്തില്‍ തലസ്ഥാന ജില്ലയുള്‍പ്പടെ ഒട്ടുമിക്കയിടങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. തോല്‍വിയെക്കുറിച്ച് സിപിഎം ജില്ലാ കമ്മറ്റികള്‍ നടത്തിയ വിലയിരുത്തലുകളെല്ലാം ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്. സ്വയം വിമര്‍ശനമുണ്ടെങ്കിലും ബിജെപിയെ എങ്ങനെ തടയാം എന്നതിനെപ്പറ്റി സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ ഘടകങ്ങള്‍ കൂടുതല്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനൊപ്പം കൂടുതല്‍ ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അടുത്തുതന്നെ നടക്കുന്ന പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ ഇതിന്റെ ടെസ്റ്റുഡോസായിരിക്കും. ശോഭാ സുരേന്ദ്രനെ മത്സരിപ്പിച്ച് പാലക്കാട് നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കാനായിരിക്കും ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം.
സിപിഎമ്മിന്റെ് പരമ്ബരാഗത ഈഴവ വോട്ടുബാങ്കില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണത് പാര്‍ട്ടിയ്ക്ക് വലിയ വിള്ളലാണ് വീഴുത്തിയത്. അതിലെറെയും വോട്ടുകള്‍ ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബിജെപിക്ക് കിട്ടിയിരുന്നു. ഈഴവ വോട്ടുകള്‍ കൂടുതല്‍ ഉറപ്പിച്ചുനിര്‍ത്താനും ബിജെപി ശ്രമമുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ സിപിഎം വിമര്‍ശനങ്ങളെ തുടര്‍ന്നും ബിജെപി നേതൃത്വം ശക്തമായി പ്രതിരോധിക്കും. സിപിഎം പ്രതിസന്ധി മുതലെടുത്ത് തദ്ദേശതിരഞ്ഞെടുപ്പിലും പിന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം.