മരക്കാറിന് ശേഷം പ്രിയദർശൻ ചിത്രത്തിൽ ഷെയിന്‍ നിഗം നായകൻ

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് ശേഷം സംവിധായകൻ പ്രിയദർശന് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയിൽ ഷെയിന്‍ നിഗം നായകന്.
ചിത്രം നിര്‍മിക്കുന്നത് പ്രിയദര്‍ശന്റെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആണ് കൂടാതെ പ്രിയദര്ശന് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ഷൈൻ ടോം ചാക്കോ, അർജുൻ അശോകന് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും പ്രിയദർശന് തന്നെയാണ് എഴുതുന്നത്. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.