നയന്‍താര-വിഘ്നേഷ് വിവാഹവേദിക്ക് സമീപം മനുഷ്യാവകാശലംഘനം നടന്നെന്ന് പരാതി
നയന്‍താര-വിഘ്നേഷ് വിവാഹത്തിനിടെ വേദിക്ക് സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നതായി പരാതി. ചടങ്ങിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചാണ് പരാതി. നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പൊതു സ്ഥലമായ ബീച്ചിലേക്കു പോലും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ ശരവണന് നല്കിയ പരാതിയില്‍ പറയുന്നു. പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന് ഫയലില്‍ സ്വീകരിച്ചു.
ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനുമായുള്ള വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മഹാബലേശ്വരത്തെ റിസോര്‍ട്ടിലെ വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ ഉടന്‍ തന്നെ മനുഷ്യാവകാശ കമ്മീഷന് വാദം കേള്‍ക്കും.
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. 2015ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിനിടെയാണ് ഇവര്‍ പ്രണയത്തിലായത്. വിഘ്നേഷ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
Content Highlights: Nayantara, Vighnesh, Wedding, Human Rights