ലാലേട്ടാ, ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കരുത്! ബിഗ് ബോസില്‍ നിന്ന് ഡോ.റോബിനെ പുറത്താക്കിയതില്‍ മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണം

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് മത്സരാര്‍ത്ഥിയായ ഡോ.റോബിനെ പുറത്താക്കിയതില്‍ അവതാരകന് മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണം. റോബിന് ആര്‍മിയാണ് ഫെയിസ്ബുക്ക് പേജില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ലാലേട്ടാ, ഈ കള്ളത്തരത്തിന് കൂട്ടുനില്‍ക്കരുത്, ഡോക്ടറെ പുറത്താക്കാന്‍ നിങ്ങള്‍ സ്വന്തം വ്യക്തിത്വം പോലും മറന്നു എന്നിങ്ങനെയാണ് കമന്റുകള്‍.
സഭ്യത ലംഘിക്കുന്ന കമന്റുകളും മോഹന്‍ലാലിന്റെ പോസ്റ്റുകള്‍ക്ക് കീഴില്‍ നിരവധിയാണ്. നാണമില്ലാത്ത, നട്ടെല്ലില്ലാത്ത അവതാരകന്, സ്വന്തമായി ഒരു അഭിപ്രായം പോലുമില്ലാത്ത കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെ മോഹന്‍ലാലിനെ രൂക്ഷമായി ആക്രമിക്കുന്ന കമന്റുകളും നിരവധിയാണ്. പണത്തിനു വേണ്ടിയും വ്യക്തിതാല്പര്യത്തിനു വേണ്ടിയും നല്ലൊരു മത്സരാര്‍ത്ഥിയെ താങ്കള്‍ എവിക്ട് ചെയ്തത് ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും ചിലര്‍ കുറിച്ചു.
മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പുറത്താക്കലിന് കാരണമായി ബിഗ് ബോസ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ റോബിന് നിരപരാധിയാണെന്നാണ് ആരാധകര്‍ പറയുന്നത്. രജിത് കുമാര്‍ ആര്‍മിയെന്ന പേരില്‍ മുന്‍പുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിന് തുല്യമാണ് ഇപ്പോള്‍ റോബിനെ പിന്തുണയ്ക്കുന്ന ആരാധകര്‍.
Content Highlights: Bigg Boss, Mohanlal, Dr.Robin, Robin Army