കാനില്‍ പുതുചരിത്രംകുറിച്ച് ഇന്ത്യക്കാരി;അണ് സെര്ട്ടെൻ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച നടി അനസൂയ സെൻഗുപ്ത
പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരിയായ നടി അനസൂയ സെൻഗുപ്ത. കാൻ ഫിലിം ഫെസ്റ്റിവലിലെ അണ് സെർട്ടെൻ റിഗാർഡ് സെഗ്മെൻ്റില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് അനസൂയ സ്വന്തമാക്കിയത്.
ബള്‍ഗേറിയൻ സംവിധായകൻ കോണ്സ്റ്റൻ്റെെൻ ബൊചാനോവ് ഒരുക്കിയ ഇന്ത്യൻ ചിത്രം ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്നും പോലീസുകാരനെ കുത്തിയ ശേഷം രക്ഷപ്പെടുന്ന ലൈംഗികത്തൊഴിലാളിയുടെ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്വിയർ കമ്മ്യൂണിറ്റിക്കും മറ്റ് പാർശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ സെൻ ഗുപ്ത പറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡൻ പാമിന് (പാം ദോർ) ഇന്ത്യയില്‍ നിന്ന് ഓള് വീ ഇമാജിൻ ആസ് ലൈറ്റിന്റെ മത്സരിക്കുന്നുണ്ട്. മുപ്പതു വർഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഗോള്‍ഡൻ പാമിന് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കുന്നത്. പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.