ഇന്ത്യയിലെ ഏറ്റവും സമ്ബന്നയായ നടിയുടെ ആസ്തി 862 കോടി !
ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും മിന്നി തിളങ്ങുന്ന ഐശ്വര്യറായി ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി.
862 കോടിയാണ് ഐശ്വര്യയുടെ ആസ്തി. സിനിമകള്‍ക്ക് 10 കോടിയും പരസ്യ ചിത്രങ്ങള്‍ക്ക് ഏഴ് മുതല്‍ എട്ട് കോടിവരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. ലോറിയല്, സ്വിസ് ആഡംബര വാച്ചായ ലോഞ്ചിനസ്, ലക്സ്, കൊക്കക്കോള, പെപ്സി, ടൈറ്റന് വാച്ചുകള്‍, ലാക്മി കോസ്മെറ്റിക്സ്, കാഷ്യോ പേജര്‍, ഫിലിപ്പ്സ്, പാമോലീവ്, കാഡ്ബെറി, ഫ്യൂജി ഫിലിംസ്, കല്യാണ്‍ ജുവല്ലേഴ്സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് പോലുള്ള കമ്ബനികളുമായി പരസ്യ കരാറും നടിക്കുണ്ട്. കൂടാതെ ആറ് മുതല്‍ ഏഴ് കോടി വരെയാണ് ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ക്ക് ഐശ്വര്യ വാങ്ങുന്നത്.
മുംബൈ ബാന്ദ്രയിലാണ് താരം താമസിക്കുന്നത്. ബാന്ദ്ര-കുര്‍ള കോംപ്ലക്സിലുള്ള ഈ ആഡംബര അപ്പാര്‍ട്മെന്റിന്റെ വില 50 കോടിയാണ്. ഇന്ത്യയിലും വിദേശത്തുമായി ആഡംബര വസതികളും നടിക്ക് സ്വന്തമായിട്ടുണ്ട്. ദുബൈയിലും ഒരു ആഡംബര ഭവനമുണ്ട്. ഒരു ഇൻ-ഹൗസ് ജിം, നീന്തല്‍ക്കുളം, മറ്റ് ആഡംബര സൗകര്യങ്ങളുള്ള വീടിന്റെ മൂല്യം ഏകദേശം 15 കോടിയാണ്. റോള്‍സ് റോയ്സ് ഗോസ്റ്റ്, ഓഡി എ8എല്‍, മെഴ്സിഡസ് ബെന്‍സ് എസ്500, മെഴ്സിഡസ് ബെന്‍സ് എസ്350ഡി കൂപ്പ്, ലെക്സസ് എല്‍െക്സ് 570, എന്നിങ്ങനെ നിരവധി ആഡംബര കാറുകളും നടിക്കുണ്ട്.
പ്രിയങ്ക ചോപ്രയാണ് സമ്ബത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ബ്രാൻഡ് പ്രമോഷൻ,എന്‍ഡോഴ്സ്മെന്റ് എന്നിവയിലൂടെ കോടി കണക്കിന് രൂപയാണ് താരം സമ്ബാദിക്കുന്നുത്. ബിസിനസിലും സജീവമാണ്.