സഞ്ജുവിന്റെ സാധ്യതകൾ മങ്ങുന്നുവോ ?
നമുക്കറിയാം ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന് ആതിഥേയരാവുന്ന ഏഷ്യാ കപ്പിന് ഈ മാസം 31നാണ് തുടക്കമാവുന്നത്. സെപ്തംബര്‍ 17നാണ് ഫൈനല്‍ പോരാട്ടം. മാത്രമല്ല ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്. ടൂര്‍ണമെന്റിനായുള്ള ടീം പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കും എന്നാണ് വിവരം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏഷ്യാ കപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെ ഏഷ്യയിലെ ചാമ്പ്യന്മാരായി ഇന്ത്യക്ക് ലോകകപ്പില്‍ ഇറങ്ങേണ്ടതായുണ്ട്. ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള ടീമിനെയാവും ഇന്ത്യ ഏഷ്യാ കപ്പിലേക്കും പരിഗണിക്കുക. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം പിടിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം…സഞ്ജു ടീമിൽ അവഗണന നേരിടുന്നുണ്ടെന്ന് ഒരു വിഭാഗം പേർ വിമർശിക്കുന്നു, എന്നാൽ അവസരങ്ങൾ സഞ്ജു പാഴാക്കുകയാണ് പതിവെന്നും മറ്റൊരു വിഭാഗവും കുറ്റപ്പെടുത്തുന്നു…വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സഞ്ജുവിന്റെ ടി20യിലെ കണക്കുകള്‍ മോശമാണെങ്കിലും ഇന്ത്യക്കൊപ്പം ഏകദിനത്തില്‍ മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. പക്ഷെ ഏഷ്യാ കപ്പില്‍ രാഹുല്‍ കളിച്ചാല്‍ സഞ്ജു ഉണ്ടായേക്കില്ല. സഞ്ജു ടീമില്‍ ഉണ്ടായില്ലെങ്കിലും പ്രശ്നമില്ല തിലക് വര്‍മയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ആരാധകരക്കം പറയുന്നത്.ഇടം കൈയന്‍ ബാറ്റ്സ്മാനായ തിലക് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യിലൂടെ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.ഏഷ്യാ കപ്പില്‍ തിലക് വര്‍മ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.ഒന്നാമത്തെ കാര്യം വിശ്വസ്തനായ ബാറ്റ്സ്മാനാണ് എന്നതാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ മുംബൈ ഇന്ത്യന്‍സിലെത്തിയ താരം ഐപിഎല്ലിലും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എല്ലാവരുടെയും കൈയടി നേടി. ഇപ്പോള്‍ ഇന്ത്യക്കായി അരങ്ങേറ്റ പരമ്പരയില്‍ തന്നെ മികവ് കാട്ടുന്നു. ബാറ്റിങ്ങില്‍ ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന താരമായി തിലകിനെ വിലയിരുത്താം. മറ്റൊന്ന് യുവരാജ് സിങ് ഇന്ത്യക്കായി ലോകകപ്പില്‍ കാഴ്ചവെച്ച പ്രകടനം ആവര്‍ത്തിക്കാന്‍ തിലകിന് സാധിച്ചേക്കും എന്നുള്ളതാണ്. ഏഷ്യാ കപ്പ് കളിച്ച് മികവ് കാട്ടിയാല്‍ ഏകദിന ലോകകപ്പിലേക്കും ഇന്ത്യക്ക് തിലകിനെ പരിഗണിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ തിലകിന് ഇന്ത്യ അവസരം നല്‍കേണ്ടതാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം മധ്യനിരയില്‍ ഇന്ത്യക്ക് ഇടം കൈയന്‍ ബാറ്റ്സ്മാനെ ലഭിക്കുമെന്നതാണ്. യുവരാജ് സിങ്ങും സുരേഷ് റെയ്നയും പടിയിറങ്ങിയ ശേഷം മധ്യനിരയില്‍ മികച്ചൊരു ഇടം കൈയന്‍ ബാറ്റ്സ്മാനെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല.റിഷഭ് പന്ത് പരിക്കേറ്റ് വിശ്രമത്തിലാണ്. അദ്ദേഹം ഏകദിന ലോകകപ്പും ഏഷ്യാ കപ്പും കളിക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മധ്യനിരയില്‍ മികച്ച ബാറ്റ്സ്മാനെ അത്യാവശ്യമാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ബാറ്റ്സ്മാന് തിലകാണ്. നാലാം നമ്പറില്‍ കളിപ്പിച്ചാല്‍ ടീമിന് സംതുലിതാവസ്ഥ ലഭിക്കും. നിലയുറപ്പിച്ച് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാനും അടിച്ചുതകര്‍ത്ത് കളിക്കാനും തിലകിന് കഴിവുണ്ട്..പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുള്ള തിലകിന് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാനും സാധിക്കും. ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന ബാറ്റ്സ്മാനാണ് തിലക് വര്‍മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മധ്യനിരയിലെ ഇന്ത്യയുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ തിലകിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ തിലക് ഇന്ത്യന്‍ ടീമില്‍ വേണം. മൂന്നാമത്തെ കാര്യം ഇന്ത്യയുടെ വലിയൊരു തലവേദനക്ക് അവസാനം കാണാനാവും. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തിലകിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇരുവരുടേയും വിടവ് നികത്താന്‍ സാധിക്കും. ഇതോടെ ഇന്ത്യയുടെ വലിയൊരു ആശങ്കക്കും പരിഹാരമാവും. തിലകിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിനെ കൂടുതല്‍ സംതുലിതമാക്കുമെന്ന കാര്യം ഉറപ്പാണ്…