ഭ്രമയുഗവും ഓസ്ലറും വന്നിട്ടും മമ്മൂട്ടി രണ്ടാമത്, മോഹൻലാൽ തന്നെ അവിടെയും മാസ്
പുതിയ സിനിമകളുടെ കളക്ഷൻ വിവരങ്ങൾ അറിയുക എന്നത് ആരാധകരെ സംബന്ധിച്ച് വളരെ കൗതുകമുള്ളൊരു കാര്യമാണ്. പ്രത്യകിച്ച് തങ്ങളുടെ പ്രിയ താരങ്ങളുടെ കളക്ഷൻ. പുതുവര്‍ഷം പിറന്ന് വെറും രണ്ട് മാസം മാത്രമേ ആയിട്ടുള്ളൂ. മലയാള സിനിമ ഇതിനോടകം കുതിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ തുടരെ നല്ല ചിത്രങ്ങളാണ് മലയാളത്തില്‍ ഇറങ്ങുന്നത്. രണ്ട് മാസം കൊണ്ട് തന്നെ മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അതും നായക സങ്കല്‍പ്പത്തില്‍ നിന്ന് അടിമുടി മാറിയുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി രണ്ട് മാസങ്ങളില്‍ പുറത്തിങ്ങിയത്.ജനുവരി മാസത്തില്‍ ഫെബ്രുവരി മാസത്തില്‍ എബ്രഹാം ഓസ്ലറായിരുന്നു പുറത്തിറങ്ങിയത്. ചിത്രം സൂപ്പര്‍ ഹിറ്റായി മാറി. ജയറാമിന്റെ തിരിച്ചുവരവാകും ചിത്രം എന്ന് കരുതിയവരെ അടിമുടി ഞെട്ടിച്ചത് മമ്മൂട്ടിയായിരുന്നു. ഓസ്ലറിന്റെ ഇത്ര വലിയ കളക്ഷന്‍ കാരണം മമ്മൂട്ടി തന്നെയാണ്.ഇപ്പോഴിതാ ഭ്രമയുഗത്തിലൂടെ എല്ലാവരെയും ഞെട്ടിക്കുകയാണ് മമ്മൂട്ടി. പക്ഷേ മമ്മൂട്ടിക്ക് വലിയ നേട്ടങ്ങള്‍ ഈ വര്‍ഷം ലഭിച്ചുവെങ്കില്‍ ഒരൊറ്റ കാര്യത്തില്‍ മാത്രം താരം പിന്നിലായി പോയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ് മാത്രം മമ്മൂട്ടിയുടെ പേരില്‍ അല്ല ഉള്ളത്. ഭ്രമയുഗവും ഓസ്ലറുമെല്ലാം വന്നിട്ടും മമ്മൂട്ടിക്ക് ആ റെക്കോര്‍ഡ് പിടിക്കാനായിട്ടില്ല.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയത്. വമ്പന്‍ പ്രതീക്ഷയോടെ ഇറങ്ങിയ വാലിബന് ആദ്യദിനത്തില്‍ 5.85 കോടിയാണ് കളക്ട് ചെയ്തത്. കേരളത്തില്‍ മാത്രം വാലിബന് നേടിയ കളക്ഷനാണിത്. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തിളങ്ങാന്‍ മോഹന്‍ലാല്‍ ചിത്രത്തിന് സാധിച്ചില്ല. ബോക്സോഫീസില്‍ ചിത്രം മൂക്കുകുത്തുകയും ചെയ്തു. അതേസമയം രണ്ടാം സ്ഥാനത്ത് പ ക്ഷേ മമ്മൂട്ടിയുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പേറിയ ചിത്രമായ ഭ്രമയുഗമാണ് ഓപ്പണിംഗില്‍ മുന്നിലുള്ള മലയാള ചിത്രം. 3.1 കോടിയാണ് ചിത്രം ആദ്യ ദിനത്തില്‍ നേടിയത്.. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം കളക്ഷനിൽ വൻ കുതിപ്പാണ് നടത്തുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ ആഗോളതലത്തിൽ ചിത്രം നേടിയത് പത്ത് കോടിയോളം രൂപയാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.മൂന്നാം സ്ഥാനത്ത് ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലറാണ്. ജയറാമിന്റെ ഓസ്ലര് ആദ്യ ദിനത്തില്‍ 2.8 കോടി മുതല്‍ മൂന്ന് കോടി വരെ നേടിയതെന്നാണ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ നിന്ന് 22.88 കോടിയാണ് ഓസ്ലര് ഇതുവരെ നേടിയത്.
ഓവര്‍സീസ് 15.60 കോടിയും, ചിത്രം നേടിയിട്ടുണ്ട്. മൊത്തം 40.53 കോടി ചിത്രം നേടിയിട്ടുണ്ട്. ബോക്സോഫീസില്‍ സൂപ്പര്‍ ഹിറ്റാണ് ചിത്രം. നാലാം സ്ഥാനത്ത് ഒരു കോടി പത്ത് ലക്ഷവമായി അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ഉള്ളത്. 90 ലക്ഷം ആദ്യ ദിനത്തില്‍ നേടി പ്രേമലുവാണ് അഞ്ചാം സ്ഥാനത്ത്. ഈ ചിത്രം ബോക്ല്ബസ്റ്റര് അടിക്കുമെന്ന് ഉറപ്പാണ്. ആഗോള തലത്തില്‍ 25 കോടിക്ക് മുകളിലാണ് പ്രേമലുവിന്റെ കളക്ഷന്‍.