രാഷ്ട്രീയ പ്രവേശനം; മക്കള്‍ ഇയക്കത്തെ പാര്ട്ടിയാക്കാനൊരുങ്ങി വിജയ്
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി പ്രഖ്യാപനം നടത്താൻ നടൻ വിജയ് ഒരുങ്ങുന്നു. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കു സമീപം പനയൂരില്‍ ചേർന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം തീരുമാനിച്ചു.
വിജയ് ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നിരുന്നു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരുന്നു.
വിജയ് മക്കള്‍ ഇയക്കത്തിനു നിലവില്‍ തമിഴ്നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ നിരവധി യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.