റീ- ഇൻട്രൊഡ്യൂസിംഗ് ദുബായ് ജോസ് “എല്ലാരും അടിച്ച് കേറി വാ” ; 20 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് റിയാസ് ഖാൻ്റെ ദുബായ് ജോസ്
ചില സമയങ്ങളിൽ സോഷ്യൽ മീഡിയ എന്നതു ഒരു അത്ഭുതമായി തോന്നാറുണ്ട് . ഓരോ ദിവസവും ഓരോ കോൺടെന്റ് ആണ് വൈറൽ ആകുന്നത് . അതിനു ഒരു നിശ്ചിത സമയമോ,എക്സ്ട്രാ ഓർഡിനറി ടാലന്റോ,പ്രത്യേകം തയ്യാറെടുപ്പുകളോ ഉണ്ടായിട്ടും കാര്യമില്ല. നെറ്റിസൺസിനു ഇഷ്ടപ്പെടുക എന്നതിൽ മാത്രമേ ഉള്ളു കാര്യം. എന്നാൽ അവരുടെ ഇഷ്ടം പിടിച്ചു പറ്റുന്നതും,ഒപ്പം സോഷ്യൽ മീഡിയയിൽ വൈറൽ ആകുക എന്നതും നിസാര കാര്യവുമല്ല. ചുരുക്കി പറഞ്ഞാൽ കരുതി കൂട്ടി ഡിജിറ്റൽ ലോകത്തു വൈറൽ ആകണമെന്ന് വിചാരിച്ചാൽ ചിലപ്പോൾ നടന്നെന്നു വരില്ല . എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു പ്രതീക്ഷിക്കാത്ത കാര്യങ്ങളിൽ ചിലപ്പോ വൈറൽ ആയെന്നു വരും . അത്തരത്തിൽ ഇപ്പോൾ നെറ്റിസണ്സ് ഏറ്റെടുത്തിരിക്കുന്ന നടൻ ആണ് റിയാസ് ഖാൻ . 2004 ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന സിനിമയിൽ റിയാസ് ഖാൻ അവതരിപ്പിപിച്ച ദുബായ് ജോസ് എന്ന കഥാപാത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത് . അതും രംഗണ്ണനും,അമ്പാനും,ടർബോ ജോസും ഒക്കെ സോഷ്യൽ മീഡിയ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന സമയതാണു, 20 വര്ഷം മുൻപ് വന്ന ദുബായ് ജോസ് വീണ്ടും ഒരു വരവ് കൂടി വരുന്നത് . ഇതോടെ നടൻ റിയാസ് ഖാൻ ഡിജിറ്റൽ വേൾഡിൽ സെൻസേഷൻ ആയി മാറിയിരിക്കുകയാണ്. ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ ദുബായ് ജോസിന്റെ അടിച്ചു കേറി വാ എന്ന ഡയലോഗ് കേൾക്കാതെയോ , കാണാതെയോ കടന്നു പോകാൻ കഴിയില്ല . അത്രത്തോളം ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ് റിയാസ് ഖാന്റെ ദുബായ് ജോസും , ജോസിന്റെ ഐകോണിക് ഡയലോഗ് ആയി മാറിയ അടിച്ചു കേറി വാ എന്ന ഡയലോഗും .
20 വർഷം മുൻപ് എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ കഥാപാത്രമാണ് ദുബായ് ജോസ്. ചിത്രത്തിലെ ഈ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റിയാസ് ഖാൻ ആയിരുന്നു . ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ‘ജോസ്’ ന്റെ റീലുകളും മീമുകളും ആണ് ഇപ്പോൾ . കണ്ണടച്ച് തുറക്കും മുൻപേ ‘ദുബായ് ജോസ്‘ വൈറലായതോടെ പലരും അതിനു കാരണവും അന്വേഷിക്കുന്നുണ്ട് . മാത്രമല്ല എന്താണെന്നു ഇതുവരെ മനസ്സിലാകാത്തവരും ദുബായ് ജോസിന്റെ റീലുകൾ ഷെയർ ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ടർബോ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ടർബോ ജോസ് എന്നാണ്. ഒരുപക്ഷെ മലയാളസിനിമയിൽ മുൻപ് വന്നിട്ടുള്ള ജോസുമാർ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരിക്കാം ദുബായ് ജോസിലേക്കെത്തിയത് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ ട്രെൻഡ് വിലയിരുത്തപ്പെടുന്നത്. ഇതിനു മുൻപ് ജോസ് എന്ന പേര് മീമുകളിൽ നിറഞ്ഞു നിന്നത് മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജു മേനോൻ അവതരിപ്പിക്ക ജോസ് എന്ന കഥാപാത്രം ആയിരുന്നു . “ജോസിനെ വിളിചു ഒരു നേരത്തെ ആഹാരം കൊടുക്കാമെന്ന് കൊറേ നാൾ ആയി വിചാരിക്കുന്നു , പക്ഷെ ഇന്നാണ് നടന്നതെന്നും” , ഒപ്പം “ജോസ് കഴിക്ക്” എന്നും സിനിമയിൽ സലിം കുമാർ പറയുന്ന ഡയലോഗും, മീമും ഇതിനു മുൻപ് നെറ്റിസണ്സിനിടയിൽ ട്രെൻഡ് ആയ മറ്റൊരു ജോസ് ആയിരുന്നു . ദുബായ് ജോസിലേക്ക് തിരിച്ചെത്തിയാൽ ,2004-ലായിരുന്നു ജലോത്സവം പുറത്തിറങ്ങിയത്. കുഞ്ചാക്കോ ബോബനായിരുന്നു സിനിമയിലെ നായകൻ. നെടുമുടി വേണു, നവ്യാ നായർ, സുജാത, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത് . ബാലേട്ടൻ എന്ന ചിത്രത്തിനുശേഷം റിയാസ് ഖാന് ലഭിച്ച മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലെ ദുബായ് ജോസ്.എന്നാൽ അന്ന് ഈ കഥാപാത്രത്തിനുള്ള യുണീക്നെസ്സ് ആരും തിരിച്ചറിഞ്ഞില്ല . മാത്രമല്ല സംവിധായകനായ സിബി മലയിലോ , തിരക്കഥാകൃത്തായ സിന്ധുരാജോ , എന്തിനു പറയണം ദുബായ് ജോസിനെ അവതരിപ്പിച്ച റിയസ്ഖാനോ ചിന്തിച്ചു പോലും കാണില്ലരണ്ട് ദശാബ്ദങ്ങൾക്കപ്പുറം സോഷ്യൽ മീഡിയ ഭരിക്കാൻ പോകുന്ന കഥാപാത്രം ആയിരിക്കും ദുബായ് ജോസ് എന്നത് . അന്ന് ലഭിക്കാത്ത സ്വീകരണമാണ് ഇപ്പോൾ ഈ കഥാപാത്രത്തിന് സോഷ്യൽ മീഡിയ നൽകിക്കൊണ്ടിരിക്കുന്നത്. നിലവിൽ ആവേശത്തിലെ രംഗണ്ണൻറെ എടാ മോനേ യും , സഹായി അമ്പന്റെ ശ്രദ്ധിക്കാം അണ്ണാ എന്ന ഡയലോഗിനും ശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ദുബായ് ജോസിന്റെ അടിച്ചു കേറി വാ എന്ന ഡയലോഗും. മാത്രമല്ല ടർബോ ജോസ് ആണോ ദുബായ് ജോസ് ആണോ നിലവിൽ സോഷ്യൽ മീഡിയയിൽ ഒന്നാമൻ എന്ന തർക്കവും നടക്കുന്നുണ്ട് അപ്രതീക്ഷിക്കാതമായി ദുബായ് ജോസിലൂടെ തനിക്ക് കിട്ടിയ സ്വീകാര്യത വളരെ സന്തോഷത്തോടെയാണ് റിയാസ് ഖാൻ നോക്കി കാണുന്നത് . റിയാസ്ഖാന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമായ ഹാപ്പി ന്യൂ ഇയർ എന്ന സിനിമയുടെ പോസ്റ്ററിലും ദുബായ് ജോസിന്റെ ട്രെൻഡിങ് ഡയലോഗ് കാണാൻ കഴിയും . എന്തായാലും കാരക്കുടി ദാസനും , ധര്മേന്ദ്രക്കും , മണവാളനും , ദശമൂലം ദാമുവും, ഒക്കെ ഭരിക്കുന്ന മീം ലോകത്തേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയിരിക്കുകയാണ്. ദുബൈ ജോസ്