‘സുടാപ്പി ഫ്രം ഇന്ത്യ – അതേ, ഞാൻ സുടാപ്പി ആണ്, ഇനി എന്താ അറിയേണ്ടത് ’; സംഘപരിവാർ സൈബർ ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച ഷെയ്ൻ നിഗം
പൊതുവെ സിനിമ താരങ്ങൾ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിലും , പ്രസ്താവന നടത്തുന്നതിലും പിന്നോട്ട് നിൽക്കുന്ന സ്വഭാവക്കാരാണ് . കാരണം അത്തരത്തിൽ എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടേണ്ടതും , അഭിപ്രായങ്ങൾ പറയേണ്ടതും ആയ ഒരു മേഖല അല്ല സിനിമ മേഖല . അവിടെ പൊളിറ്റിക്സിനോ , പൊളിറ്റിക്കൽ സ്റ്റെമെന്റിനോ യാതൊരു സ്ഥാനവുമില്ല . എങ്കിലും അവിടെയും ചിലർ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കാറുണ്ട് . ആ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ഷെയിൻ നിഗം . ബാലതാരമായി അഭിനയിക്കുന്ന കാലം തൊട്ടു തന്നെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങിയ നടനാണ് ഷൈൻ . ആ കാലം തൊട്ട് ഈ കാലം വരെ നല്ലതെന്നും , മോശമെന്നും പറയാൻ കഴിയുന്ന പല തരത്തിലുള്ള വാർത്തകളിൽ ഷൈൻ ഇടം നേടിയിട്ടുണ്ട് . എന്നാൽ വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുന്നതിൽ ഷൈൻ വിജയിച്ചിരുന്നു . ആദ്യകാലങ്ങളിൽ ചില അനാവശ്യ വിവാദങ്ങളിൽ പെട്ടിരുന്നെങ്കിലും സിനിമയിൽ പരിചയ സമ്പത്തും , സ്വയം പക്വതയും ഒക്കെ കൈവന്നതോടെ അത്തരം വിവാദങ്ങളിൽ നിന്നൊക്കെ ഷൈൻ പൂർണമായും ഒഴിവായി .മാത്രമല്ല പിന്നീടിങ്ങോട്ടുള്ള ഈ കാലത്തിനിടയിൽ മികച്ച കരിയർ ബിൽഡ് ചെയ്യുന്നതിലും ഷൈൻ മടി കാണിച്ചിട്ടില്ല . അവസാനം ഇറങ്ങിയ വേലയും , ആർ ഡി എക്സ് മൊക്കെ പ്രകടനത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രശ്മാസയും ലഭിച്ചിരുന്നു . എന്നാൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷൈൻ വാർത്തകളിൽ നിറയുകയാണ് . കൃത്യമായി പറഞ്ഞാൽ വരാനിരിക്കുന്ന ലിറ്റിൽ ഹാർട്ട്സ് എന്ന സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള പ്രമോഷണന്റെ ഭാഗമായി നടന്ന ഇന്റർവ്യൂ മുതൽ . അഭിമുഖത്തിനിടയിൽ നടൻ ഉണ്ണി മുകുന്ദനെതിരെയും , ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനി ആയ ഉണ്ണി മുകുന്ദൻ ഫിലിംസ് നു എതിരെയും മോശമായ രീതിയിൽ പരിഹാസ ചുവയിൽ സംസാരിച്ചു എന്നതാണ് ഷൈൻ നിഗത്തിനു എതിരെ സൈബർ ആക്രമണം ആരംഭിക്കാൻ കാരണമായ സംഭവം . പ്രധാനമായും സംഘപരിവാർ അക്കൗണ്ടുകളിൽ നിന്നും ആണ് ഷൈനിനു എതിരെ വലിയ രീതിയിലുള്ള വിദ്വേഷ കമന്റുകളും , പോസ്റ്റുകളും കൂടുതലായി ഉയർന്നു വന്നത് . എന്നാൽ രാഷ്ട്രീയ നിലപാടുകളും , സ്വന്തം അഭിപ്രായങ്ങളും ഒരിക്കലും തുറന്നു പറയാൻ മടി കാണിക്കാത്ത ഷൈൻ ഈ വിഷയത്തിലും തന്റെ പ്രതികരണം അറിയിച്ചു . ഷൈന്റെ പ്രതികരണം ഇങ്ങനെയായിരുന്നു “കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു. എന്നാണ് ഷൈൻ പോസ്റ്റിന്റെ തുടക്കത്തിൽ പറഞ്ഞത് . അതായതു താൻ പറഞ്ഞതിനെ വളച്ചൊടിച്ചതാണെന്നും , അത്തരത്തിൽ അതിനെ വ്യാഖ്യാനിച്ചത് വിഷമം ഉണ്ടാക്കുന്നതാണെന്നും ഉള്ള തരത്തിൽ . എന്നാൽ ഷൈൻ പോസ്റ്റ് അവിടം കൊണ്ടല്ലായിരുന്നു അവസാനിപ്പിച്ചത് . ഒരു ശക്തമായ പൊളിറ്റിക്കൽ സ്റ്റെമെന്റ്റ് കൂടി ഷൈൻ അതിനോടൊപ്പം പങ്കു വെച്ചിരുന്നു . അത് ഇങ്ങനെയായിരുന്നു . അവസരം മുതലെടുത്ത് മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും… തള്ളണം… ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്… ..ഈ ഒരൊറ്റ സ്റ്റെമെന്റ്റ് ആണ് മമ്മൂട്ടിയെ വിട്ട് അവർ ഷൈൻ നിഗത്തിലേക്ക് മാറാനുണ്ടായ ഏക കാരണം . അങ്ങനെയാണ് 52 വർഷത്തിനിടെ ഇതുവരെ കിട്ടാതിരുന്ന,ഇപ്പോൾ കിട്ടിയ ,, സുടാപ്പി എന്ന പദവി ഷൈൻ നിഗത്തിനും കൂടി നൽകുന്നത് . പൊതുവെ ബിജെപിക്കെതിരെയോ , സംഘ പരിവാറിനെതിരെയോ , ശബ്ദമുയർത്തുന്നവരെ തീവ്രവാദി , എന്നും , സുടാപ്പി എന്നും അവർ വിളിക്കുന്നത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്ക്കും സുപരിചതമായ കാര്യമാണ് .. മുൻപ് മുസ്ലിം നാമധാരികൾക്ക് നേരെ മാത്രം ആയിരുന്നു ഈ സുടാപ്പി പദം ഉപയോഗിച്ചിരുന്നതെങ്കിൽ , ഇന്ന് അവർക്കെതിരെ തിരിയുന്ന ആർക്കു നേരെയും ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ഒരു യാതാർഥ്യമാണ് . ഇന്ന് അവർക്കു ആ വാക് പ്രയോഗിക്കാൻ മറുവശത്തു ഒരു മുസ്ലിം പേര് വേണമെന്നില്ല .. തങ്ങളെ എതിർക്കുന്നവർ , കമ്മ്യുണിസ്റ് ആണെങ്കിലും , കോൺഗ്രസ്സ് ആണെങ്കിലും അവർ എല്ലാം സംഘപരിവാറിന്റെ സുടാപ്പി കൾ ആണ് .52 വർഷമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മമ്മൂട്ടിയോട് ഇക്കാലത്തിനിടയിൽ മതപരമായ ഒരു വിവേചനവും മലയാളി സമൂഹം കാണിച്ചിട്ടില്ല .. ആരോടും മലയാളികൾ കാണിക്കില്ല . എന്നാൽ ആ മാമൂട്ടിയും ഒടുവിൽ സുടാപ്പി ആയി . പൊതുവെ ഈ ഒരു പേര് വീഴാതിരിക്കാൻ ഒഴിഞ്ഞു മാറി നടക്കുന്നവർ ആണ് പലരും . മമ്മൂട്ടിയും ഒരു പ്രതികരണവും നടത്തിയില്ല .എന്നാൽ അവിടെയാണ് ഷെയിൻ നിഗം വ്യത്യസ്തൻ ആകുന്നത് . സുടാപ്പി വിളികളും ആയി എത്തിയ സന്ദേശങ്ങൾക്ക് അതെ ഞാൻ സുടാപ്പി ആണ് എന്ന തരത്തിൽ തന്നെയാണ് ഷൈൻ മറുപടി നൽകിയിരിക്കുന്നത് . സുടാപ്പി ഫ്രം ഇന്ത്യ എന്ന ക്യാപ്ഷൻ ഓട് കൂടി കാഫിയ ധരിച്ച ചിത്രം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടു കൊണ്ട് കൊണ്ടാണ് ഷൈൻ മറുപടി നൽകിയിരിക്കുന്നത് . ഈ കാലത്തിനിടയിൽ ഈ സുടാപ്പി വിളി കേൾക്കേണ്ടി വന്ന ഒരാളും മുന്നോട്ട് വെക്കാത്ത സ്റ്റെമെന്റ്റ് തന്നെ ആണ് ഷൈൻ ഈ ചിത്രത്തിലൂടെയും , ക്യാപ്ഷനിലൂടെയും മുന്നോട്ട് വെച്ചത് ..
ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി എതിർക്കുന്നവരെ എല്ലാം സുടാപ്പി ആക്കുമ്പോൾ , അതെ ഞാൻ സുടാപ്പി ആണ് ,, ഇനി എന്താണ് അറിയേണ്ടത് ? എന്ന ചോദ്യവും,ചിലതിനുള്ള ഉത്തരവും കൂടിയാണ് ഷൈൻ നിഗത്തിന്റെ ഈ ഒരു ഒറ്റ സ്റ്റോറിയിൽ നിന്നും ജനിച്ചത് .
നിരവധി പേര് പിന്തുണച്ചു കൊണ്ടും അതിനോടൊപ്പം തന്നെ രൂക്ഷമായ രീതിയിൽ സൈബര് ബുള്ളിയിങ്ങും നടത്തി കൊണ്ടും സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ പ്രതികരണം നടത്തുകയാണ് ഇപ്പോഴും..