ട്വിറ്ററും x വിഡിയോസും തമ്മിൽ എന്ത് ബന്ധം ?
ഇന്ന് ട്വിറ്ററിൽ കേറിയവർക്കു ഒരു അപ്ഡേഷന് നോട്ടിഫിക്കേഷൻ വന്നിരുന്ന്. അതനുസരിച്ചു അപ്ഡേറ്റ് ചെയ്തവർ ഒരു നിമിഷം പകച്ചു. സാധാരണ ഒരു ചെറിയ നീല കിളി ഉള്ള സ്ഥലത്ത് ഒരു കിളിയില്ല പകരം “X ” എന്നൊരു ലോഗോ മാത്രം. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഏറ്റവും വലിയ നവമാധ്യമ കമ്പനി ആയ മെറ്റാ തങ്ങളുടെ ഇൻസ്റാഗ്രാമിന്റെ ഭാഗമായി തന്നെ ത്രെഡ്സ് എന്നൊരു ആപ്പ് ഇറക്കുകയും ത്രെഡ്സ് പെട്ടെന്ന് തന്നെ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു, 5 ദിവസം കൊണ്ട് 100 മില്യൺ ആളുകളായിരുന്നു ത്രെഡ്സ് ഉപയോഗിക്കാൻ തുടങ്ങിയത്. എന്നാൽ രൂപത്തിലും ഭാവത്തിലും ഏകദെശം ട്വിറ്റെർ പോലെ തന്നെ ഉണ്ടെന്ന കാരണത്താൽ പല തരത്തിലുള്ള വിമർശങ്ങളും ത്രെഡ്സ് നേരിട്ടു
എലോൺ മാസികന്റെ ഉടമസ്ഥയിൽ ഉള്ള ട്വിറ്ററിനെ തോൽപിക്കാൻ ഇറക്കിയതാണ് ത്രെഡ്സ് എന്നും ട്വിറ്ററിന്റെ പകർപ്പ് ആണ് ത്രെഡ്സ് എന്നും പറഞ്ഞു ആദ്യ ദിവസം മുതൽ തന്നെ ത്രെഡ്സ് ട്രോളുകളിലും ഇടം നേടിയിരുന്നു.പിനീട് എലോൺ മുസ്കിൻ ത്രെഡ്സിനെ നേരിട്ടു മത്സരത്തിന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.അതിനുപിന്നാലെയാണ് എലോൺ മാസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ട്വിറ്ററിന് മസ്കിൻ മാറ്റങ്ങൾ കൊണ്ട് വരുന്നത്.
ഇന്നലെമുതൽ ട്വിറ്റർ എന്ന പേര് മാറ്റി റീബ്രാൻഡ് ചെയ്തിരിക്കുകയാണ് മസ്കിൻ. ഇനി മുതൽ ട്വിറ്റർ”X ” എന്നറിയപ്പെടും എന്നാണ് മാസ്കിൻ അറിയിച്ചിരുന്നത് .ത്രെഡ്സിനോട് മത്സരിക്കാൻ പേരും രൂപവും മാറ്റിയ ട്വിറ്റെർ എന്തായാലും പെട്ടെന്ന് തന്നെ ട്രെൻഡിങ്ങിൽ മുന്നിലെത്തി ,
എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങൾ,സേവനങ്ങൾ, അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്പനി പുതിയ പ്ലാറ്റ്ഫോമിനെ ആവിഷ്കരിച്ചിരിക്കുന്നത്.എന്നാൽ ഇതുപോലുള്ള ഫീച്ചറുകൾ കൊണ്ടല്ല ട്രെൻഡിങ് ലിസ്റ്റിൽ ട്വിറ്റർ അല്ല x സ്ഥാനം പിടിച്ചത്.
ഇടയ്ക്കിടെ ട്വിറ്ററിൽ ട്രെൻഡിങ് ആകുന്ന വീഡിയോസ് കാണുവാൻ ആയി നമുക്ക് ട്രെൻഡിങ് ട്വിറ്റെർ വീഡിയോസ് എന്ന് തപ്പിയാൽ മതിയായിരുന്നു, എന്നാൽ ഇനിമുതൽ അത് പറ്റില്ല ട്രെൻഡിങ് x വീഡിയോസ്, അല്ലെങ്കിൽ x വീഡിയോസ് എന്ന് തപ്പേണ്ടി വരും. പക്ഷെ തപ്പി തുടങ്ങുന്നവൻ തപ്പി തപ്പി എവിടെവരെ പോകും എന്ന് കണ്ടറിയണം. ഇത് തന്നെയാണ് ട്രോളുകളിലൂടെയും മറ്റും തരങ്കമാകുന്ന ചർച്ച. X വീഡിയോസ് എന്ന് കേട്ടപ്പോൾ തന്നെ പലരുടെയും മുഖത്തൊരു കള്ളാ ചിരി വിടരുന്നുണ്ട് അല്ലെ ?
ഇനി x വീഡിയോസ് എന്താന്നെന്ന് അറിയാത്തവരുണ്ടെങ്കിൽ അവർക്കു വേണ്ടി പറയാം. ഇന്ത്യയിലെ ടെലികോം നെറ്റ് വർക്കുകളിൽ ബ്ലോക്ക് ചെയ്യപ്പെട്ട പോൺ വെബ്സൈറ്റാണ് സ്വിഡിയോസ് . അതായത് അശ്ളീല വിഡിയോകൾ കാണുവാൻ ആളുകൾ തിരയുന്ന ഒരു സൈറ്റാണ് x വീഡിയോസ് . കോം .ഇതിനു പുറമെ ഇന്ത്യയിലെ ടെലികോം നെറ്റ്വർക്കുകളിൽ .X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്ഫോം മാറും. നിലവിൽ x.com എന്ന് സെർച്ച് ചെയ്താൽ നേരെ ട്വിറ്റർ വെബ്സൈറ്റിലേക്കാണ് പോവുക എന്നും മാസ്കിൻ പറയുന്നു
അപ്പൊ പിന്നെ കാര്യങ്ങൾ കുറച്ചു കൂടി സങ്കീർണമായി എന്ന് പറയേണ്ടി വരും . X .കോം തപ്പി പോകുന്നവർ അതായത് ട്വിറ്ററിന്റെ അപ്ഡേറ്റഡ് രൂപം തപ്പി പോകുന്നവർ ആദ്യം ഒന്ന് വഴി തെറ്റി പോയാൽ അതിനി തികച്ചും സ്വപവികം എന്നെ പറയാനാകൂ.2003 മുതൽ മൈക്രോസോഫ്റ്റ് അതിന്റെ എക്സ്ബോക്സ് വീഡിയോ-ഗെയിം സിസ്റ്റത്തെക്കുറിച്ചുള്ള ആശയവിനിമയങ്ങളുമായി ബന്ധപ്പെട്ട ഒരു എക്സ് വ്യാപാരമുദ്ര സ്വന്തമാക്കിയിട്ടുണ്ട്. 2019-ൽ “X” എന്ന നീല-വെള്ള അക്ഷരം ഉൾക്കൊള്ളുന്ന ഒരു ഫെഡറൽ വ്യാപാരമുദ്ര രജിസ്റ്റർ ചെയ്തിട്ടുണ്ട്
മെറ്റായ്ക്ക് ഒരു എക്സ് ട്രേഡ് മാർക്ക് ഉണ്ടെന്ന് ഇൻസൈഡർ നേരത്തെ റിപ്പോർട്ട് ചെയ്തു, മൈക്രോസോഫ്റ്റിനും അങ്ങനെ ഒന്നുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു . മാത്രവുമല്ല ഇതിനോടകം തന്നെ യു എസിൽ മാത്രം ഏകദെശം 900 ത്തോളം റൈറ്റ്സ് X എന്ന അക്ഷരത്തിനുണ്ട്. എന്തായാലും തുടക്കത്തിലേ ആരവം കെട്ടടങ്ങി ത്രെഡ്സ് ഒരു വശത്തേക്ക് മാറിത്തുടങ്ങിയപ്പോളാണ് നല്ല കിടിലൻ മാറ്റവുമായി മാസ്കിൻ വന്നത്. ഇനി ഈ ട്രെൻഡിങ് എത്ര നാൾ ഉണ്ടാകുമെന്ന് കണ്ടറിയാം