തൃശൂര് പൂരത്തിന് ഇന്ന് കൊടിയേറ്റം
Posted On April 13, 2024
0
338 Views
തൃശൂർ: തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്ബാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റ്. തിരുവമ്ബാടി വിഭാഗത്തില് രാവിലെ 11.30നും 11.45നും ഇടയിലാണ് കൊടിയേറ്റം. പാറമേക്കാവില് 12നും 12.15നും ഇടയിലാണ് കൊടിയേറ്റം. ഘടകക്ഷേത്രങ്ങളായ ലാലൂർ കാർത്ത്യായനി ക്ഷേത്രം, അയ്യന്തോള് കാർത്ത്യായനി ക്ഷേത്രം, ചെമ്ബൂക്കാവ് ഭഗവതി, പനംമുക്കുംപിള്ളി ശാസ്താവ്, കണിമംഗലം ശാസ്താവ്, കാരമുക്ക് പുക്കാട്ടിരി, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് എന്നീ ക്ഷേത്രങ്ങളിലും ഇന്ന് പൂരത്തിന് കൊടിയേറും. ഘടകക്ഷേത്രങ്ങളില് ലാലൂർ ക്ഷേത്രത്തിലാണ് കൊടിയേറ്റം. രാവിലെ 8നും 8.30നും മദ്ധ്യേയാണ് കൊടിയേറ്റം. 19നാണ് പൂരം. സാമ്ബിള് വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.
Trending Now
An anthem forged in fire!👑🔥
October 29, 2025













