കാൻസറിനെ ചെറുക്കാൻ,ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പൈനാപ്പിൾ ശീലിച്ചോളു
കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക. വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് ഇവയുമുണ്ട്.ആരോഗ്യം നിലനിർത്തുന്നതിന് പ്രധാനമായ വിറ്റാമിൻ എ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ബ്രോമെലെയ്ന്‍ കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും.
ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ.∙
അടങ്ങിയ പൈനാപ്പിളിൽ ബ്രോമലെയ്ൻ അടങ്ങിയിട്ടുണ്ട്.ഇത് കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിയും .മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. ഇൻഫ്ലമേഷൻ തടയാനും ബ്രോമലെയ്ൻ സഹായിക്കുന്നു.കൊളസ്ട്രോളിനെ കുറച് ഹൃദയാരോഗ്യമേകാൻ ബ്രോമെലെയ്ൻ സഹായിക്കുന്നു.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള പൈനാപ്പിളിലെ ബ്രോമലെയ്ൻ സർജറിക്കു ശേഷം വേഗം സുഖമാകാൻ സഹായിക്കുന്നു. ഡെന്റൽ സർജറി കഴിഞ്ഞ രോഗികളിലെ വേദന കുറയ്ക്കാനും ഈ എൻസൈം സഹായിക്കും. ക്ഷീണം അകറ്റാനും പേശികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാനും ഇത് സഹായിക്കും.
പൈനാപ്പിളിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. നല്ല കാഴ്ചയ്ക്ക് വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും നേത്ര സംബന്ധമായ മറ്റ് പ്രശ്നങ്ങളും തടയാൻ സഹായിക്കും.
പൈനാപ്പിൾ സത്ത് അലർജിക്ക് എയർവേ ഡിസീസ് ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ ഫലപ്രദമാണ്. ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ചികിത്സയ്ക്കു പൈനാപ്പിൾ സഹായിക്കുന്നു. അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു.∙
എല്ലുകളുടെ ആരോഗ്യംഎല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസും ജീവകം സി യും പൈനാപ്പിളിലുണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.∙
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ മികച്ച മാർഗമാണ് പൈനാപ്പിൾ .മുറിവ് വേഗം ഉണ്ടാക്കാനും പൈനാപ്പിൾ സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും.
കുട്ടികളിലുണ്ടാകുന്ന സൈനസൈറ്റിസ് വേഗം സുഖമാക്കാനും ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ തടയാനും ഇതിനു കഴിയും.
പൈനാപ്പിളിൽ അടങ്ങിയ വൈറ്റമിൻ സി ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.പൈനാപ്പിളിലെ ഉയർന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ, നേർത്ത വരകൾ എന്നിവ പോലുള്ള വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ തടയാനും സഹായിക്കുന്നു. പൈനാപ്പിളിൽ ആൻ്റിഓക്സിഡൻ്റുകളും ചില സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓറൽ, വൻകുടൽ, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു.
ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും. ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാൻ കാരണമാകും. അബോര്ഷന് കാരണമാകും എന്നൊരു ധാരണ ഉള്ളതിനാൽ ഗർഭിണികള്‍ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം.