ഇനിയില്ല കോവിഷീൽഡ് വാക്സിൻ..
തെറ്റ് മനസിലാക്കി കമ്പനി തന്നെ നിർത്തലാക്കി
ഒടുവിൽ കോവിഷീൽഡ് വാക്സിൻ നിർത്തലാക്കിയിരിക്കുകയാണ് വാക്സിൻ നിർമാതാക്കളായ അസ്ട്രസെനെക്ക . കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്കിടയില് തങ്ങളുടെ വാക്സിന് പിന്വലിക്കാന് ഫാര്മസ്യൂട്ടിക്കല് കമ്പനിയായ അസ്ട്രസെനെക്ക തീരുമാനിചു .. അസ്ട്രസെനെക്കയും ഓക്സ്ഫോര്ഡ് സര്വകലാശാലയും ചേര്ന്ന് വികസിപ്പിച്ച വാക്സിന് കോവിഷീല്ഡ് എന്ന പേരില് സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്മിച്ചത്. കോവിഷീല്ഡ്, വാക്സ്സെവരിയ തുടങ്ങിയ പല ബ്രാന്ഡ് നാമങ്ങളില് ആഗോളതലത്തില് ഉപയോഗിച്ച വാക്സിനാണിത്.
കോവിഡ് വാക്സിനുകളായ കോവിഷീല്ഡിൻ്റെയും വാക്സ്സെവരിയയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള് നിലനില്ക്കെയാണ് ആഗോളതലത്തില് വാക്സിന് പിന്വലിക്കാനുള്ള തീരുമാനം അസ്ട്രസെനെക്ക കൈക്കൊണ്ടത്. വാക്സിന് ഇനി നിര്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും അസ്ട്രസെനെക്ക അറിയിച്ചു.
കോവിഡ് 19 രോഗം വന്നത് മുതല് നിര്മിച്ച അപ്ഡേറ്റ് ചെയ്ത വാക്സിനുകള് മിച്ചം വന്നത് വാക്സിന്റെ ആവശ്യകത കുറച്ചതായി കമ്പനി പറയുന്നു. വാക്സിന് പിന്വലിക്കാനുള്ള അപേക്ഷ മാര്ച്ച് അഞ്ചിന് കമ്പനി തയ്യാറാക്കിയിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില് വന്നത്. കൂടാതെ യൂറോപ്പിലേക്കുള്ള വാക്സ്സെവരിയ വാക്സിന്റെ മാര്ക്കറ്റിങ് അംഗീകാരവും കമ്പനി പിന്വലിച്ചതായി റിപ്പോര്ട്ട്കൾ വരുന്നുണ്ട് .
. 2021 ഏപ്രില് 21-ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്സിന് എടുത്തതിനു പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള് ആരംഭിച്ചത്..വാക്സിന് എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല് റിപ്പോര്ട്ടുകള് സഹിതമാണ് ജാമി സ്കോട്ട് നിയമനടപടി ആരംഭിച്ചത്.
ത്രോംബോസിറ്റോപീനിയ സിൻഡ്രോം, ത്രോംബോസിസ് എന്നീ ആരോഗ്യപരമായ അവസ്ഥകൾ ഉണ്ടാകുമെന്ന് നേരത്തെ കമ്പനി കോടതിയ്ക്ക് നൽകിയ രേഖയിൽ പറയുന്നുണ്ട് .ആസ്ട്രസെനെകയും ഓക്സ്ഫോർഡ് സർവ്വകലാശാലയും സംയുക്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത കോവിഷീൽഡ് , ലോകവിഖ്യാതമായ രണ്ട് സ്ഥാപനങ്ങൾ ചേർന്ന് നിർമ്മിച്ച വാക്സിൻ എന്ന നിലയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ആദ്യം മുതൽ തന്നെ സുരക്ഷാ ആശങ്കകൾ ഈ വാക്സിനെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു . പിന്നീട് വാക്സിന്റെ ഉപയോഗം ബ്രിട്ടൻ അവസാനിപ്പിക്കുകയുമുണ്ടായി. ത്രോംബോസിറ്റോപീനിയ സിൻഡ്രോമിനോടു കൂടിയ ത്രോംബോസിസ് എന്ന രോഗാവസ്ഥ കോവിഷീൽഡിന് പാർശ്വഫലമായി ഉണ്ടാകാമെന്നു ഒടുവിൽ കമ്പനി തന്നെ കോടതിയോട് പറഞ്ഞു . എന്നാൽ ഇത് വാക്സിനേഷൻ മൂലം മാത്രമുണ്ടാകുന്ന രോഗാവസ്ഥയല്ല എന്നതിനാൽ ഓരോ വ്യക്തിയിലും പരിശോധനകൾ നടത്തിയാൽ മാത്രമേ കാരണം കോവിഡ് വാക്സിനാണോ അതോ വ്യക്തിഗതമായ മറ്റ് അസുഖങ്ങൾ മൂലമാണോ എന്ന് കണ്ടുപിടിക്കാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കിയിരുന്നു . എല്ലാ വാക്സിൻ സ്വീകർത്താക്കളിലും ഈ പാർശ്ഫലം ഉണ്ടാകില്ല, മറിച്ച് ഇതൊരു അപൂർവ്വരോഗാവസ്ഥയാണെന്നും കമ്പനി കോടതിയോട് വിശദീകരിച്ചിരുന്നു .മാത്രമല്ല എന്തുകൊണ്ടാണ് കോവിഷീൽഡ് സ്വീകരിച്ചവരിൽ ഈ പാർശ്വഫലം സംഭവിക്കുന്നത് എന്നത് അറിയില്ലെന്നും ആസ്ട്രസെനെക കോടതിയെ ബോധിപ്പിച്ചിരുന്നു . അങ്ങനെ ഏറെ നാള് പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള് നിര്മാതാക്കള് തന്നെ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.
അസ്ട്രസെനെക്ക നിര്മിച്ച വാക്സിനുകള് പാര്ശ്വഫലങ്ങള് ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില് നിരവധിപ്പേര് പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് യുകെ കോടതിയില് ജെയ്മി സ്കോട്ടിന്റെ പരാതിയില് വാദം കേള്ക്കവേയാണ് വാക്സിന് പാര്ശ്വഫലമുണ്ടാക്കുമെന്ന് കമ്പനി അറിയിച്ചത് പിന്നാലെ അസ്ട്രസെനെക്ക നിര്മിച്ച വാക്സിനുകള് ഇനി യുകെയില് ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങളും കോടതിയെ അറിയിച്ചിരുന്നു.