ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും റംബുട്ടാൻ സഹായിക്കുന്നു
പഴങ്ങളും പച്ചക്കറികളും നൽകുന്ന പോഷകങ്ങളേക്കാൾ കൂടുതലായി നമ്മുടെ ശരീരത്തിന് മറ്റൊന്നും വേണ്ട എന്നാണ് പൊതുവെ പറയുന്നത്. എന്നാൽ ഈ ഫ്രൂട്സെല്ലാം കടകളിൽ നിന്ന് വാങ്ങി വിശ്വസിച്ച് കഴിക്കാമോ എന്നതും ഒരു ചോദ്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണൽ പഴങ്ങളെ അവഗണിക്കാൻ പാടുള്ളതല്ല. ഇന്ന് ഒട്ടേറെ വീടുകളിൽ സുലഭമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാൻ. ഒരു എക്സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുണങ്ങളും ഏറെയാണ്.
പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതൽ ആരോഗ്യമുള്ള ഹൃദയവും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നതിൽ വരെ, റംബുട്ടാൻ നമ്മുടെ ആരോഗ്യത്തില് വഹിക്കുന്ന പങ്ക് വളരെ വലുതാണ്
നമ്മുടെ ആരോഗ്യം പരിരക്ഷിക്കാൻ കഴിവുള്ള നിരവധി ഗുണങ്ങളുണ്ട് ഈ പഴത്തിന്. കാൽസ്യം, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് റംബൂട്ടാൻ.
പ്രതിരോധശേഷി വർധിപ്പിക്കുക, ദഹനം കൃത്യമാക്കുക, ശരീരഭാരം കുറയ്ക്കുക, ആന്റിഓക്സിഡന്റ് ഉത്പാദിപ്പിക്കുക, ഇൻഫെക്ഷൻ കുറയ്ക്കുക, ഹൃദയാരോഗ്യം നിലനിർത്തുക, അയണിന്റെ അളവ് കൂട്ടുക, ആരോഗ്യവും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നതിൽ വരെ, റംബുട്ടാൻ നമ്മുടെ ആരോഗ്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നത് മുതൽ ആരോഗ്യമുള്ള ഹൃദയവും ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മർദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ നിയന്ത്രിക്കുന്നതിനും നിങ്ങൾ ശ്രമിക്കുന്നുണ്ട് എങ്കിൽ, നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് റംബൂട്ടാൻ.
ഉയർന്ന വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ റംബൂട്ടാൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. രോഗാണുക്കളുടെ ആക്രമണത്തിൽ നിന്ന് ശരീരത്തെ പ്രതിരോധിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും റംബൂട്ടാൻ സഹായിക്കും.
നെഫെലിയം ലാപ്പാസിയം എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നു വന്ന പഴമാണ് റംബുട്ടാൻ. ഈർപ്പമുള്ള കാലാവസ്ഥയാണ് ഇവയുടെ വളർച്ചയ്ക്ക് അനുയോജ്യം. പുറത്ത് ധാരാളം നാരുകൾ ഉള്ള തോടുള്ളത് കൊണ്ടാകാം, മലായ് ഭാഷയിൽ മുടി എന്നാണ് റംബൂട്ടാന്റെ അർത്ഥം.
പഴുക്കുമ്പോൾ ഇതിന് ചുവപ്പോ അല്ലെങ്കിൽ മഞ്ഞയോ നിറമായിരിക്കും . ലിച്ചിയുടേത് പോലുള്ളതാണ് ഇതിന്റെ മാംസളമായ ഭാഗം. അതിമധുരമുള്ള ഈ പഴത്തിന്റെ ഉള്ളിൽ വിത്തുമുണ്ട്. കേക്ക്, ഐസ്ക്രീം, സ്മൂത്തികൾ, പുഡ്ഡിംഗ് തുടങ്ങിയ ഡെസേർട്ട് വിഭവങ്ങളിൽ റംബൂട്ടാൻ പ്രിയപ്പെട്ട ഒരു ചേരുവയാണ്.
ആരോഗ്യകരമായ ഭക്ഷണത്തിൽ റംബൂട്ടാൻ സാലഡും ജ്യൂസുമൊക്കെയായി ഉൾപ്പെടുത്താം. 100 ഗ്രാം റംബുട്ടാനിൽ 73.1 കിലോ കലോറി ഊർജ്ജമാണുള്ളത്. കൂടാതെ 0.6 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം ഫാറ്റ്, 6.8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവയുമുണ്ട്. ഇതുകൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്:
ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ആന്തോസയാനിനുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ് റംബൂട്ടാൻ. ഈ സംയുക്തങ്ങൾ ഹാനികരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കും. കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും മാറാ രോഗങ്ങളുടെ സാധ്യത കുറക്കുകയും ചെയ്യു. റംബൂട്ടാൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ എന്നിവക്കുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അകാല വാർധക്യം തടയുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുകയും ചെയ്യും.
ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ പ്രദേശങ്ങളിലാണ് റംബൂട്ടാൻ സാധാരണയായി കാണപ്പെടുക.